1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ബ്രിട്ടന്റെ കോളനിവത്കരണത്തെ കുറിച്ച് കോണ്‍ഗ്രസ് എംപിയും എഴുത്തുകാരനുമായ ശശി തരൂര്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറാലായി. രാജ്യങ്ങളെ കോളനികളാക്കി അടക്കിഭരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതിന് എന്തുകൊണ്ട് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണം എന്നത് വിദഗ്ധമായി അവതരിപ്പിച്ചിരിക്കുകയാണ് തരൂര്‍ ഈ പ്രസംഗത്തില്‍.

ഓക്‌സ്‌ഫോര്‍ഡില്‍ ശശി തരൂരിന്റെ സംവാദം നടന്നത് മെയ് 28നാണ്. മുന്‍കോളനികള്‍ക്ക് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണം എന്നതായിരുന്നു സംവാദത്തിന്റെ വിഷയം. ഘാന, ജമൈക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരും തരൂരും വിഷയത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിഷയത്തെ എതിര്‍ത്ത് സംസാരിച്ചത്. ഉപഭൂഖണ്ഡങ്ങളെ കോളനി ഭരണം എങ്ങനെയൊക്കെ ചൂഷണം ചെയ്യുന്നുവെന്ന് തന്റെ വാദങ്ങളില്‍ തരൂര്‍ വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോളനി ഭരണം എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നും തരൂര്‍ തന്റെ വാദങ്ങളിലൂടെ ചൂണ്ടിക്കാട്ടി.
മെയ് മാസം നടന്ന പ്രസംഗം ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്നലെ മുതല്‍ ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ശശി തരൂരിന്റെ ഈ പ്രസംഗവുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.