1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2016

സ്വന്തം ലേഖകന്‍: സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് യാത്രക്കു ശേഷവും സൂക്ഷിക്കാവുന്ന വിരിയും തലയിണയും നല്‍കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ. ദീര്‍ഘ ദൂര യാത്രകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ബെഡ്‌റോളുകള്‍ ലഭ്യമാക്കുക. ഉപയോഗ ശേഷം യാത്രക്കാര്‍ക്ക് ഇവ വീട്ടില്‍ കൊണ്ടുപോകാനുള്ള സൗകര്യമാണ് റയില്‍വേ ഒരുക്കുന്നത്.

140 രൂപയുടെ രണ്ട് കോട്ടണ്‍ ബെഡ്ഷീറ്റും തലയിണയും അടങ്ങിയ കിറ്റ്, ഒരു ബ്ലാങ്കറ്റ് മാത്രമുളള 110 രൂപയുടെ മറ്റൊരു കിറ്റ് എന്നിവയാണ് ലഭ്യമാകുക. യാത്ര കഴിഞ്ഞ് കിറ്റ് വീട്ടില്‍ക്കൊണ്ടുപോകാം. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വെയുടെ പുതിയ സംരഭം.

ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ബെഡ് റോളുകള്‍ ബുക്ക് ചെയ്യാം. രാവിലെ ആറ് മുതല്‍ രാത്രി പത്ത് മണിവരെ കിറ്റ് ലഭിക്കും. എന്തെങ്കിലും കാരണത്താല്‍ കിറ്റ് വിതരണം തടസപ്പെട്ടാല്‍ തുക തിരിച്ചുനല്‍കും.

ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ച് മണിക്കൂര്‍ മുന്‍പു വരെയാണു ബെഡ് റോളുകള്‍ ബുക്ക് ചെയ്യാനുളള സൗകര്യം. ആദ്യഘട്ടത്തില്‍ ചെന്നൈ, തിരുവനന്തപുരം സ്‌റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.