1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2016

സ്വന്തം ലേഖകന്‍: ഇംഗ്ലീഷ് മാധ്യമങ്ങളില്‍ കൗതുകമായി ഒരു ദിവസം 8000 തവണ തുമ്മുന്ന പെണ്‍കുട്ടി. ഇംഗ്ലണ്ടിലെ കോള്‍ചേസ്റ്റര്‍ നിവാസിയായ ഇറ സ്‌ക്‌സേന എന്ന പെണ്‍കുട്ടിയാണ് ഒരു ദിവസം 8000 തവണ തുമ്മി വാര്‍ത്തകളില്‍ ഇടം നേടിയത്. വെറും എട്ടുവയസ്സ് പ്രായം മാത്രമുള്ള ഇറ സക്‌സേന വിചിത്രമായ രോഗത്തിന് അടിമയാണ്. ദിവസവും ഇത്രയും തവണ ഇറ തുമ്മുന്നു എന്ന കാര്യം ഡോക്ടര്‍മാര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തുമ്മലില്‍ നിന്നും രക്ഷ നേടാന്‍ പല ഡോക്ടര്‍മാരേയും സമീപിച്ച് അവശരായിരിക്കുകാണ് ഇറയും അമ്മ പ്രിയ സാക്‌സനയും. ഉറങ്ങുമ്പോള്‍ മാത്രമാണ് ഇറയ്ക്ക് തുമ്മലില്‍ നിന്നുംആശ്വാസം ലഭിക്കുന്നത്. ഉറക്കമുണര്‍ന്നാല്‍ വീണ്ടും തുമ്മല്‍ തുടങ്ങും. ഇറയുടെ അവസ്ഥ സ്‌കൂളിലെ അധ്യാപികമാര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാവുന്നതുകൊണ്ട് ചെറിയൊരു അശ്വാസമുണ്ടെന്ന് അമ്മ പ്രിയ പറയുന്നു. ഡോക്ടര്‍മാരെ സമീപിക്കുമ്പോഴെല്ലാം ഓരോരോ കാരണങ്ങള്‍ പറയും. ഇറയുടെ അവസ്ഥയ്ക്ക് കൃത്യമായ കാരണം കണ്ടുപിടിയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്കും സാധിക്കുന്നില്ലെന്നും പ്രിയ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.