1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2015

സന്ദർലാണ്ട്: ഭാരതത്തിന്റെ പ്രഥമവിശുദ്ധയുംകേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്ഫോ്ന്സാദമ്മയുടെ ഓര്മ തിരുനാള്‍ സന്ദർലാൻഡിൽ വെച്ച് പൂര്വാ്ധികം ഭംഗിയോടെ ഭക്ത്യാദെരപൂർവ്വം സെപ്റ്റംബര്‍ പന്ത്രണ്ട്, ശനിയാഴ്ച സന്ദർലാണ്ട്സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് ബഹു. ഫാ. സെബാസ്റ്യൻ നാമറ്റത്തിലിന്റെ (സീറോ മലബാര് ചാപ്ലിൻ , ബെര്മിംഗ്ഹാം രൂപത) മുഖ്യ കാര്മീകത്ത്വത്തിൽ, ന്യൂ കാസ്സിൽ രൂപത ബിഷപ് സീമസ് കണ്ണിംഗ് ഹാമിന്റെ സാന്നിധ്യത്തിൽ ആഘോഷമായ വിശുദ്ധ കുര്ബാനയോടെ തുടക്കമാകുന്നു. കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉധകുന്ന വിതത്തില്നനടത്തുന്നപരിപാടികളില്സരമ്പന്ധിച്ച്‌വിശുദ്ധയുടെഅനുഗ്രഹംനേടാന്എലല്ലാവിശ്വാസികളെയും സ്നേഹപൂര്വ്വം ക്ഷണിക്കുന്നു.
അന്നേ ദിവസ്സം സെ. ഐഡൻസ് സ്കൂൾ ഹാളിൽ വെച്ച് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ ബഹു. ഫാ. തോമസ് പാറടിയിൽ MST (കോഡിനേറ്റർ, സീറോ മലബാർ ചര്ച്ച് , ഇംഗ്ലണ്ട് ആൻഡ്വെയ്ല്സ്) മുഖ്യാഥിധിയും സമൂഹത്തിലെ വിവിധ വ്യക്തിത്ത്വങ്ങളുടെ പങ്കാളിത്തവും കൊണ്ട് സമ്പന്നമാകുന്ന ഒരു സയ്യാന്ഹം നോര്ത്ത് ഈസ്റ്റ്‌ മലയാളികളുടെ സാംസ്കാരിക സംഗമമായിരിക്കും.
സെപ്റ്റംബര്‍ മൂന്ന് വ്യാഴാഴ്ച മുതൽ ഒൻപത് ദിവസ്സം നീണ്ടു നില്കുന്ന നൊവേനയിൽ എല്ലാ ദിവസ്സവും വിശുദ്ധകുർബാനയും നൂറു കണക്കിന് വിശ്വാസികളെയും പ്രതീക്ഷിക്കുന്നു. ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റിയും പ്രസുദെന്തിമാരും തിരുനാൾ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്
പെരുനാള്‍ വേദി : സെ. ജോസെഫ്സ് ചര്ച്ച്, സന്ദര് ലാന്ഡ് .SR4 6HP . സാംസ്കാരിക സമ്മേളനം : സെ. ഐടെൻസ് കാത്തലിക് സ്കൂൾ , സന്ദർ ലാണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.