1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2016

സ്വന്തം ലേഖകന്‍: പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ കുളിച്ച് പ്രതിഷേധം, തായ് യുവതി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. തകര്‍ന്ന റോഡ് ശരിയാക്കാത്ത അധികൃതര്‍ക്കെതിരെ റോഡില്‍ വാഴവെച്ചുള്ള പ്രതിഷേധം കേരളത്തിലാണെങ്കില്‍ തായ്‌ലന്റില്‍ നടുറോഡില്‍ കുളിച്ചാണ് പ്രതിഷേധം. ടാക് പ്രവശ്യയില്‍ പാം എന്ന മോഡലാണ് വ്യത്യസ്ത പ്രതിഷേധവുമായി അധികൃതരെ നാണംകെടുത്തിയത്.

ടാക്കിലെ ബന്ധുക്കളുടെ വീട്ടില്‍ പാം എപ്പോഴും പോകും. എന്നാല്‍, നിറയെ കുഴികളുമായി തകര്‍ന്ന റോഡില്‍ യാത്ര പോലും ദുഷ്‌കരമായതിനെ തുടര്‍ന്നാണ് യുവതി കുളിവസ്ത്രവും സോപ്പുമായി റോഡിലെ കുഴിയിലിറങ്ങിയത്.

ചിത്രം തായ്‌ലന്റിലും ചൈനയിലുമൊക്കെ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. 2013 ല്‍ അയര്‍ലന്റിലും ഇത്തരമൊരു സംഭവമുണ്ടായതിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. 25 കാരനായ ഇറിഷ്മാന്‍ ലിയാം കീന്‍ എന്നയാള്‍ കൗണ്ടി കോര്‍ക്ക് റോഡിലെ കുഴിയിലിറങ്ങി കുളിച്ചതായിരുന്നു അന്ന് വാര്‍ത്തയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.