1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015


പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അഫ്ഗാന്‍ താലിബാന്റെ പുതിയ നേതാവ് മുല്ല അക്തര്‍ അന്‍സാറിന്റെ ആദ്യ ഓഡിയോ സന്ദേശം. നേരത്തെ താലിബാന്‍ തലവനായ മുല്ല ഉമര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മുല്ല അക്തര്‍ താലിബാന്റെ നേതൃത്വം ഏറ്റെടുത്തത്. അക്തര്‍ അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദേശമാണിത്.

ഇന്നലെയാണ് താലിബാന്റെ ആദ്യതലവനായ മുല്ല ഉമര്‍ 2013ല്‍ കൊല്ലപ്പെട്ടന്ന വിവരം താലിബാന്‍ വ്യക്താവായ സൈബുള്ള മുജാഹിദ് പുറത്തുവിടുന്നത്. തുടര്‍ന്ന് താലിബാന്റെ ഉന്നതാധികാര സമിതിയുടെയും, ഇസ്ലാമിക് പണ്ഡിതന്‍മാരുടെയും നേതൃത്വത്തിലാണ് പുതിയ തലവനായി മുല്ല അക്തര്‍ അന്‍സാറിനെ പ്രഖ്യാപിച്ചതും. അതേസമയം താലിബാന്‍ തലവനായ മുല്ല ഒമര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അഫ്ഗാന്‍ താലിബാന്‍ നേതാക്കളുമായി ഇന്നലെ നടത്താനിരുന്ന സമാധാന ചര്‍ച്ചകള്‍ മാറ്റിവച്ചതായി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.