1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2016

സ്വന്തം ലേഖകന്‍: മോഷണം നടത്തിയ വീടുകളില്‍ തിരിച്ചെത്തി മാപ്പു ചോദിക്കുന്ന മാനസാന്തരം വന്ന കള്ളന്‍! ജയില്‍ ശിക്ഷയിലൂടെ കള്ളന്‍മാര്‍ക്ക് മാനസാന്തരം സംഭവിച്ചതായും ശിക്ഷക്ക് ശേഷം ഇവര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ജീവിതത്തിലേക്ക് തിരിഞ്ഞതായും കേട്ടുകേള്‍വി ഉള്ളവര്‍ക്ക് ഇതാ ഒരു ജീവിക്കുന്ന ഉദാഹരണം.

കര്‍ണാടകയില്‍ നിന്നുള്ള ഷിഗ്ലി ബസ്യ എന്നയാളാണ് പണ്ട് താന്‍ മോഷണം നടത്തിയ വീടുകളില്‍ കയറിയിറങ്ങി മാപ്പപേക്ഷിക്കുന്നത്. ജയില്‍ ശിക്ഷയിലൂടെ മാനസാന്തരം സംഭവിച്ച ബസ്യ ജയില്‍വാസത്തിനിടെ നിയമം പഠിച്ചതാണ് വഴിത്തരിവായത്.

നിയമ പഠനത്തിലൂടെ മോഷണം ഒരു വലിയ തെറ്റാണെന്ന തിരിച്ചറിവ് ഷിഗ്ലിയില്‍ ഉണ്ടായി. പശ്ചാത്താപം തോന്നിയ ഷിഗ്ലി താന്‍ മോഷണം നടത്തിയ വീടുകളിലെത്തി തന്റെ തെറ്റിന് മാപ്പപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ത്രിവര്‍ണ്ണ പതാകയുമേന്തിയാണ് ഷിഗ്ലി മാപ്പപേക്ഷിക്കാനെത്തുന്നത്.

വീടില്ലാത്തവര്‍ക്ക് വീടും വിദ്യാഭ്യാസം ചെയ്യാന്‍ പണമില്ലാത്തവര്‍ക്ക് സഹായവും എന്ന മുദ്രാവാക്യവുമായാണ് ഷിഗ്ലിയുടെ നടത്തം. തന്റെ 30 വര്‍ഷത്തെ മോഷണ ജീവിതത്തില്‍ കണ്ട മിക്കവാറും എല്ലാം കുറ്റവാളികളും ദാരിദ്രവും നിരക്ഷരതയും കാരണമാണ് കള്ളന്മാരായതെന്ന് ഷിഗ്ലി പറയുന്നു.

ഏതാണ്ട് 260 വീടുകളില്‍ മോഷണം നടത്തിയ ഷിഗ്ലി ഇവിടങ്ങളിലെല്ലാം കാല്‍നടയായാണ് എത്തുന്നത്. വീട്ടുകാരോട് മാപ്പു ചോദിക്കുന്നതിനൊപ്പം സാധിക്കുമെങ്കില്‍ കട്ട മുതല്‍ തിരികെ സംഘടിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു ഷിഗ്ലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.