1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2015

കനത്ത മഴ തുടരുന്നതിനിടെ യുകെയില്‍ ഉടനീളം ഇന്ന് പുലര്‍ച്ചെ ഇടിമിന്നല്‍ ദൃശ്യമായി. ഇന്ന് ഉച്ചവരെ ഇംഗ്ലണ്ടിലെയും സതേണ്‍ സ്‌കോട്ട്‌ലാന്‍ഡിലെയും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. യെല്ലോ വിഭാഗത്തില്‍പ്പെട്ട മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറത്തിറക്കിയിരിക്കുന്നത്.

ഹീറ്റ് വേവ് (ചൂടുകാറ്റ്) ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇടിമിന്നലും മഴയും ശക്തമായതോടെ ട്വിറ്ററില്‍ സ്റ്റോംസ് യുകെയില്‍ ഉടനീളം ട്രെന്‍ഡിംഗായി.

നോര്‍ത്ത് ഓഫ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് മഴയും ഇടിമിന്നലും ശക്തമായി ഉണ്ടാകും. കാറ്റിന്റെ ഗതി അങ്ങോട്ടാണ്. ശനിയാഴ്ച്ച ഉച്ചകഴിയുന്നത് വരെ ഇതുതന്നെയായിരിക്കും അവസ്ഥ. എന്നാല്‍, വൈകുന്നേരമാകുമ്പോഴേക്കും കാലാവസ്ഥ സാധാരണഗതിയിലാകും. സൗത്തില്‍ വരണ്ട ദിനം തന്നെയായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.