1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2017

സ്വന്തം ലേഖകന്‍: അമേരിക്കയിലേക്കുള്ള യാത്രാ വിലക്കില്‍ നിന്ന് സുഡാനെ ഒഴിവാക്കി, പകരം ഉത്തര കൊറിയയും വെനിസ്വേലയും ഛാഡും ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ വിലക്ക്. നേരത്തെ വിലക്കുണ്ടായിരുന്ന അഞ്ച് രാജ്യങ്ങളും ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരും.

ഇതോടെ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ഛാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്രയ്ക്ക് അനുമതി ലഭിക്കില്ല. രാജ്യസുരക്ഷയ്ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഭീഷണിയാണെന്ന് തോന്നുന്നവരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും പുതിയ നിയമം പാസാക്കിയതിന് പിന്നാലെ ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

എന്നാല്‍ ഈ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള നിയമാനുസൃത വിസകള്‍ റദ്ദാക്കില്ല. വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ അമേരിക്കയില്‍ ബിസിനസ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് യാത്രാ നിരോധനത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കും. നേരത്തെ ആറ് രാജ്യങ്ങളിലെ പൗരന്‍മാരെ 90 ദിവസത്തേക്ക് അമേരിക്കയിലേക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

വെനസ്വേലയക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ബാധകമാവുന്നത്. ഇതിനിടെ സുഡാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രവിലക്ക് നീക്കിയിട്ടുണ്ട്. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നേരത്തെ തന്നെ വിവാദമായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.