1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015

ന്യൂയിസന്‍സ് കോളുകളും എസ്എംഎസുകളും എന്നും ഫോണ്‍ ഉപയോക്താക്കള്‍ക്ക് ശല്യമാണ്. ഇത്തരത്തില്‍, കൊമേഷ്‌സ്യല്‍ കോള്‍, എസ്എംഎസ് എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായത് 180,000 പരാതികളാണെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ന്യൂയിസന്‍സ് പരാതികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ദ്ധനവുണ്ടായതായി ഇന്‍ഫോര്‍മേഷന്‍ കമ്മീഷ്‌ണേഴ്‌സ് ഓഫീസ് സാക്ഷ്യപ്പെടുത്തുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ അഞ്ച് കമ്പനികള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുകയും, എട്ട് കമ്പനികള്‍ക്ക് എന്‍ഫോര്‍സ്‌മെന്റ് നോട്ടീസ് അയക്കുകയു, 31 കമ്പനികളെ നിരീക്ഷിക്കുകയുമാണെന്ന് ഇന്‍ഫോര്‍മേഷന്‍ കമ്മീഷ്‌ണേഴ്‌സ് ഓഫീസ് അറിയിച്ചു. അഞ്ച് കമ്പനികള്‍ക്കായി 386,000 പൗണ്ടാണ് പിഴയായി ചുമത്തിയത്.

ആളുകളെ ശല്യപ്പെടുത്തുന്ന കോളുകള്‍ക്കും എസ്എംഎസുകള്‍ക്കുമുള്ള നിയമത്തില്‍ ഈ വര്‍ഷമാണ് മാറ്റം വരുത്തിയത്. നിയമം തെറ്റിക്കുന്ന കമ്പനികള്‍ക്ക് മേല്‍ പിഴ ചുമത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കൊണ്ടുള്ള നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്. വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന്റെയോ ആക്‌സസ് ചെയ്യുകയോ ചെയ്തതിന്റെ പേരില്‍ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും ഐസിഒ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.