1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015

ജോണ്‍ അനീഷ്

യുക്മ ദേശിയ ജനറല്‍ സെക്രടറി ശ്രി സജിഷ് ടോമിന്റെ പ്രസ്താവനയുടെ പുര്‍ണ്ണ രൂപം

2015 2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള യുക്മ ദേശിയ ഭരണ സമിതി പ്രവര്‍ത്തന വര്ഷത്തിലെ ആദ്യ ആറു മാസങ്ങള്‍ കൊണ്ട് തന്നെ അഭിമാനകരങ്ങളായ നേട്ടങ്ങള്‍ കൈ വരിച്ചു കൊണ്ട് മുന്നേറുകയാണ് വ്യക്തമായ രൂപ രേഖകളുടെ അടിസ്ഥാനത്തില്‍ കുട്ടുത്തരവാദിത്ത തോടെ നടപ്പിലാക്കാന്‍ കഴിഞ്ഞ കര്മ്മ പരിപാടികള്‍ ഒരു ദേശിയ സംഘടന എന്നാ നിലയില യുക്മയുടെ അധീശത്വം വ്യക്തമാകുന്നവ ആയിരുന്നു .

ഇദം പ്രദമായി യുക്മ നേഴസസസ്സ് യോഗം വിളിച്ചു ചേര്‍ത്ത് കൊണ്ടായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. യുക്മ നേഴ്സ്സസ് ഫോറം ആദ്യ ദേശിയ യോഗം ലിവേര്പൂളില്‍ വെച്ചായിരുന്നു സംഘടിപ്പിച്ചത് .

യുകെ മലയാളി സമൂഹത്തിന്റെ മലയാളി സാംസ്‌കാരിക മേഖലയുടെ പരിച്ചേദം എന്ന് നിസ്സംശയം പറയാവുന്ന രീതിയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ സാംസ്‌കാരിക വേദിയുടെ ദേശിയ സമിതി പുനര്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ് .അത് പോലെ തന്നെ നഴ്‌സിംഗ് മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനായി യുക്മ രുപ്പികരിച്ച യുക്മ നേഴ്സ്സസ് ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ദേശിയ നിര്വഹക സമിതിയെ പ്രവര്ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞു എന്നതും എടുത്തു പറയത്തക്ക നേട്ടമാണ് .

ഇതാദ്യമായി ഇതു യു കെ മലയാളികള്‍ക്കും പങ്കെടുക്കാം എന്നാ രീതിയില്‍ രൂപികരിച യുക്മ നാഷണല്‍ ബാഡ് മിന്റാന്‍ ടൂര്‍ ണമെന്റ് തികഞ്ഞ പ്രഫ്ഫഷനാല്‍ നിലവാരം പുലര്തിയ വന്ന കായിക മാമാങ്കം ആയി ഓക്‌സ് ഫോര്‍ഡില്‍ നടന്ന ടൂര്‍ണമെന്റ് യു കെ യിലെ 24 പ്രഗല്‍ഭ പുരുഷ ഡബിള്‍സ് ടീമുകള്‍ തീ പാറുന്ന പ്രകടനം കാഴ്ച വെച്ചു

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ യു കെ പ്രൊവിന്‌സ് പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുവാനും നയിക്കുവാനും ലഭിച്ച ക്ഷണം ഈ കാലയളവില്‍ യുക്മക്ക് ലഭിച്ച ആഗോള അംഗീകാരം ആയി വിലയിരുത്തപ്പെടുന്നു .യുക്മയുടെ ചരിത്രത്തില ആദ്യമായി വര്ധിച്ച ജനപങ്കാളിത്തം കൊണ്ട് വിജയകരവും ലഭകരവുമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ യുക്മ നാഷണല്‍ കായിക മേള യുക്മയുടെ സംഘാടക മികവിന് മാറ്റ് കുട്ടുന്നവ ആയിരുന്നൂ .

ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ മികച്ച ലെ ഔട്ടും ഉള്ളടകതിന്റെ മേന്മ കൊണ്ടും ശ്രദ്ധേയമായ ജ്വാല ഇ മാഗസിന്‍ പുന പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതും , വിക്ടര്‍ ജോര്‍ജ് അനുസ്മരണ ഫോട്ടോഗ്രഫി മത്സരവും സാങ്കേതിക മികവോടെ സംഘടിപ്പിച്ചു ഫലപ്രഖ്യാപനം നടത്താന്‍ കഴിഞ്ഞട്ര്‍ഹും യുക്മയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ കുറിക്കപ്പെടും തീര്ച്ച .

റിജിയനുകളുടെയും അംഗ അസ്സോസ്സിയെഷനുകളുടെയും ശാക്തീകരണം ആണ് ഈ പ്രവര്‍ത്തന വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. .യുക്മ പ്രഖ്യാപിച്ച ”നേപ്പാള്‍ ചാരിറ്റി ആപ്പില്‍’മികച്ച സംഘടന സംവിധാനത്തിന്റെ ശക്തി വിളംബരം ചെയ്യുന്നതായിരുന്നു പത്രങ്ങളില്‍ വാര്‍ത്ത! കൊടുത്തു കൊണ്ട് പൊതു ജനങ്ങളില്‍ നിന്നും പണം സമാഹരിക്കുന്ന രിതിയില്‍ നിന്നും വ്യത്യസ്തമായി യുക്മ റിജിയനുകള്‍ നേതൃത്വം കൊടുത്തു അംഗ അസ്സോസ്സിയെഷനു കള്‍ വഴി പണം സമാഹരിക്കുന്ന യുക്മയുടെ നേപ്പാള്‍ ചാരിറ്റി മിഷന്‍ യുക്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു നാഴിക കല്ലായി മാറി എന്നതിനൊപ്പം അംഗ അസോസ്സിയെഷനുകളെ സംഘടന മുഖ്യ ധാരയിലേക്ക് സജീവമാക്കാനും ഇത് കാരണം ആയി . ദിസസ്റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റി ഡി ഇ സി യുടെ പ്രത്യേക അറിവോട് കുടിയാണ് യുക്മ നേപ്പാള്‍ ചാരിറ്റി മിഷന്‍ സംഘടിപ്പിച്ചത് എന്ന വസ്തുത യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അഭിമാനകരം ആയ അംഗീകാരം ആയി കണക്കാക്കാം .

യുക്മ വളര്ച്ചയുടെ പാതയില്‍ കുതിക്കുകയാണ് .ഇത് ഒരു കുട്ടുതരവധിതത്ത്തിന്റെ മഹത്തായ വിജയ ഗാഥ ആണ് എന്ന് നിസ്സംശയം പറയാം . യുക്മ തുടങ്ങിയ കാലം മുതല്ക്കുള്ള ദേശിയ നേതാക്കള്‍ വിവിധ യുക്മ ഫോറങ്ങളിലും നിലവിലുള്ള ദേശിയ കമിട്ടിയിലും സജീവമ ആയി തുടര്‍ന്ന് കൊണ്ട് ശ്രി ഫ്രാന്‍സിസ് മാത്യു നയിക്കുന്ന നിലവിലുള്ള ദേശിയ നേതൃത്വത്തിന് ശക്തമായ പിന്തുണയാണ് നല്ക്കി വരുന്നത് .

ആരോഗ്യ പരമായ വിമര്ശനങ്ങളും പ്രോത്സാഹനങ്ങളും ചൊരിഞ്ഞു യുക്മയുടെ വളര്‍ച്ചയില്‍ നിര്‍ന്നയക പങ്കു വഹിക്കുന്ന എല്ലാ നല്ലവരായ മാധ്യമ സുഹൃത്തുക്കളെയും പ്രബുദ്ധരായ യു കെ സമൂഹത്തെയും വിവിധ അസ്സോസ്സിയേഷന്‍ , റിജിയന്‍, ദേശിയ പ്രവര്‍ത്തകരെയും നേതാക്കളെയും. നന്ദിയോടെ സ്മരിക്കുന്നു . കടന്നു വരുന്ന പുതിയ വ്യക്തികളെയും സംഘടനകളെയും പുത്ത്താന്‍ ആശയങ്ങളെയും തുറന്ന മനസ്സോടെ നെഞ്ചേറ്റി കൊണ്ട് യു കെ മലയാളി സമൂഹതിന്റെ സ്വപ്നങ്ങള്‍ക്ക് നിറ ചാര്‍ത്ത് ആകുവാന്‍ യുക്മ മുന്നോട്ടു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.