1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2012

യുക്മയുടെ മൂന്നാമത്തെ ദേശീയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെ റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്കു കളമൊരുങ്ങുകയായി .യുക്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം റീജണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ജൂണ്‍ 15 ആണ്.ഈയാഴ്ചയും അടുത്ത ആഴ്ചയുമായി ചേരുന്ന റീജിയണല്‍ കമ്മിറ്റി മീറ്റിങ്ങുകള്‍
തിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.നിലവിലുള്ള റീജിയണല്‍ ഭരണസമിതികള്‍ രാജി വയ്ക്കുകയും പുതിയവ അധികാരമേല്‍ക്കുകയും ചെയ്യും.

യുക്മ എന്ന യു കെയിലെ മലയാളി സംഘടനയുടെ യഥാര്‍ത്ഥ പിന്‍ബലം അറുപതോളം വരുന്ന അംഗ അസോസിയേഷനുകളും ഇവയുള്‍പ്പെടുന്ന എട്ടു റീജിയനുകളുമാണ്‌.അസോസിയേഷനുകളില്‍ കഴിവ് തെളിയിച്ച പ്രതിഭാധനരായ നേതാക്കളാണ് റീജിയനുകളെ നയിക്കുന്നത്.ഇപ്പോഴത്തെ കേന്ദ്ര ഭരണസമിതിയില്‍ നിന്നും വേണ്ടത്ര അധികാര കൈമാറ്റമോ മാര്‍ഗനിര്‍ദേശങ്ങളോ ലഭിക്കതിരുന്നുട്ടും ഏറെ പ്രശംസനീയമായ പ്രകടനമാണ് മിക്ക റീജിയനുകളും ഈ വര്‍ഷം കാഴ്ച വച്ചത്.റീജിയനുകളെ ശാക്തീകരിക്കുമെന്ന പ്രചരണം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ഉണ്ടായിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല എന്ന ആക്ഷേപം പല റീജിയണല്‍ നേതാക്കന്മാര്‍ക്കുമുണ്ട്.

ഒട്ടു മിക്ക അംഗ സംഘടനകളും തങ്ങളുടെ പ്രതിനിധികളെ റീജിയണല്‍/നാഷണല്‍ തലങ്ങളിലേക്ക് നോമിനേറ്റ് ചെയ്തു കഴിഞ്ഞു.ഇവരില്‍ നിന്നാവും റീജിയനിലെയും നാഷണലിലെയും ഭാരവാഹികളെ തിരഞ്ഞെടുക്കുക. യു കെയിലും നാട്ടിലുമായി വിവിധ സംഘടനാ തലങ്ങളിലെ തങ്ങളുടെ പ്രവര്‍ത്തന പരിച സമ്പത്ത് യുക്മയെ മുന്നോട്ട് നയിക്കുന്നതില്‍ സഹായകമാകുമെന്നാണ് പ്രതിനിധികള്‍ പ്രതീക്ഷിക്കുന്നത് .വരുന്ന ഭരണ വര്‍ഷത്തില്‍ എങ്കിലും റീജിയനുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ ദേശീയ നേതൃത്വം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റീജിയണല്‍ തിരഞ്ഞെടുപ്പുകളുടെ ആദ്യ പടിയായി ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്റെ തിരഞ്ഞെടുപ്പു ജൂണ്‍ 2 ശനിയാഴ്ച നടക്കും.ഇക്കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച പ്രകടനം നടത്തിയ റീജിയനുകളില്‍ ഒന്നാണ് ഈസ്റ്റ് ആന്‍ഗ്ലിയ.ഈ മാസമാദ്യം ബര്‍മിംഗ്ഹാമില്‍ നടന്ന നാഷണല്‍ സ്പോര്‍ട്സ് മേളയില്‍ ഒന്നാം സ്ഥാനം നേടിയ ഈസ്റ്റ് ആന്‍ഗ്ലിയ നാഷണല്‍ കലാമേളയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.യുക്മയുടെ റീജിയനുകളുടെ ശാക്തീകരണം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നതിന്റെ ഉത്തമ ദൃഷ്ട്ടാന്തമാണ് ഈസ്റ്റ് അന്ഗ്ലുയുടെ ഈ വര്‍ഷത്തെ നേട്ടങ്ങള്‍.ഇതേ ആവശ്യം തന്നെയായിരിക്കും ഇത്തവണത്തെ റീജിയണല്‍ തിരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണ വിഷയം.ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ദേശീയ തലത്തിലെ ഏകോപനത്തില്‍ ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായ ന്യൂനത റീജിയനുകള്‍ ശക്തി പ്രാപിക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.