1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2015

യുക്മ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്  ടീം സംഘടിപ്പിക്കുന്ന വിക്ടര്‍ ജോര്‍ജ്ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിന് യുകെയിലെ ഫോട്ടോഗ്രാഫി പ്രേമികളുടെ അഭിനന്ദന പ്രവാഹം. ഏപ്രില്‍ 10 നു വിക്ടറിന്റെ ജന്മദിനം ആണ്. നിരവധി പേര്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ അയച്ചു കഴിഞ്ഞു. ഇനിയും ചിത്രങ്ങള്‍ അയക്കാത്തവര്‍ക്കായി തിരഞ്ഞെടുത്ത തങ്ങളുടെ മൂന്ന് ചിത്രങ്ങള്‍ അയക്കുന്നതിനായി അടുത്ത ഒരുമാസം കൂടി അവസരമുണ്ട്.

നിരവധി ആളുകള്‍ മത്സരക്രമങ്ങളും നിയമാവലിയും   അറിയുവാന്‍  ഫോണ്‍ വഴിയും മെയില്‍ മുഖാന്തിരവും  ടീമുമായി ബന്ധപെട്ടിരുന്നു .വിഷയം സംബന്ധിച്ചു നിരവധി  സംശയങ്ങള്‍ നിലനില്ക്കുന്നു എന്നതിനാല്‍ ചില നിര്‍ദേശങ്ങള്‍  യുക്മ സോഷ്യല്‍  നെറ്റ്‌വര്‍ക്ക് ടീം അറിയിക്കുവാന്‍  താല്പര്യപ്പെടുന്നു.

യുകെ മലയാളികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹത. ചിത്രങ്ങള്‍ അയക്കുന്നതിന് വിഷയം ഒരു പരിധിയല്ല എന്നതാണ് ആദ്യത്തേത്. എടുക്കുന്ന ചിത്രങ്ങളുടെ അനതിഗംഭീരമായ പ്രാധാന്യം വിഷയം കൊടുത്ത് ഒതുക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടു ഫോട്ടോഗ്രാഫര്‍മാരുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ഇത്തരത്തില്‍ ഒരു വിഷയത്തില്‍ തളച്ചിടുന്നത് ശരിയല്ലാത്തത് കൊണ്ടുമാണ് ചിത്രങ്ങള്‍ എടുക്കുന്നതിന് കൃത്യമായ ഒരു          
 
വിഷയം  നല്‍കാതിരുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഏത് ചിത്രങ്ങളും മത്സരത്തിലേക്ക് അയക്കാവുന്നതാണ്. വാര്‍ത്താപ്രാധാന്യം നിറഞ്ഞതോ വ്യത്യസ്ഥമോ ആയ ചിത്രങ്ങള്‍ അയക്കാവുന്നതാണ്.

വിക്ടറിന്റെ നാട്ടിലുള്ള സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍മാരുടെ സഹായത്തോടെയാണ് വിധിനിര്‍ണ്ണയം നടത്തുക. ചിത്രങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും കൃത്യമായ മേല്‍വിലാസവും ഫോണ്‍ നമ്പരും അയയ്‌ക്കേണ്ടതാണ്. ചിത്രങ്ങള്‍ uukmafb@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അയച്ചുതരേണ്ടത്.

ചിത്രങ്ങളില്‍ ഒരുതരത്തിലുള്ള എഡിറ്റിംഗും നടത്താന്‍ പാടില്ല. നിങ്ങള്‍ അയക്കുന്ന ചിത്രങ്ങള്‍ ഏത് പിക്‌സല്‍ ആണെങ്കിലും അയക്കാവുന്നതാണ്. ഏത് തരം ക്യാമറയില്‍ എടുത്ത ചിത്രങ്ങളും മത്സരത്തിന് പരിഗണിക്കും. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും യുക്മന്യൂസ് മുഖേനയും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. നാട്ടിലെ ഒരു പ്രമുഖപത്രവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ പബ്ലിഷ് ചെയ്യുവാന്‍ സാധിക്കുമോ എന്ന ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ ടീം. ഏവരുടേയും സഹകരണം പുതുമയുള്ള ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടാകണം എന്ന് യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു അറിയിച്ചു. മത്സരങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായി യുക്മ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ക്ക് 251 പൗണ്ട് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. യുക്മന്യൂസില്‍ അടിക്കുറുപ്പോടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങള്‍ എടുത്ത ചിത്രങ്ങളില്‍ കലാമൂല്യം ഉണ്ടെന്ന് തോന്നുന്ന മൂന്ന് ചിത്രങ്ങളാണ് ഞങ്ങള്‍ക്ക് അയച്ചുതരേണ്ടത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജിന്റെ പ്രചരണം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന മത്സരം ആയതിനാല്‍ നിങ്ങളുടെ നിര്‍ലോഭമായ സഹകരണം പ്രതീക്ഷിക്കുന്നു. ചിത്രങ്ങള്‍ അയക്കേണ്ട ഇമെയില്‍ വിലാസം uukmafb@gmail.com

ഫേസ് ബുക്ക്  പേജ് പ്രചരണാര്‍ത്ഥം നടത്തുന്ന മത്സരം  ആയതിനാല്‍ www.facebook.com/uukma.orgഎന്ന വിലാസത്തില്‍ നിങ്ങളുടെ ലൈക്ക് ചേര്‍ക്കാന്‍ മറക്കരുത്. യുക്മയുടെ അറിയിപ്പുകള്‍, അഭ്യര്‍ത്ഥനകള്‍ തുടങ്ങി എല്ലാകാര്യങ്ങളും അപ്പപ്പോള്‍ നിങ്ങളുടെ കൈകളില്‍ എത്തുവാന്‍ യുക്മയുടെ ഫേസ്ബുക്ക് പേജില്‍ അണിചേരണം എന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ടീം അഭ്യര്‍ത്ഥിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.