1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2017

സ്വന്തം ലേഖകന്‍: അമേരിക്കയിലെ ബോസ്റ്റണില്‍ വൃദ്ധ ഒന്നര വര്‍ഷം കഴിഞ്ഞത് സഹോദരിയുടെ മൃതദേഹത്തിനൊപ്പം, കൂട്ടിന് കോടികളുടെ സ്വത്തും. ബോസ്റ്റണിനു സമീപം സമ്പന്നരുടെ താമസ കേന്ദ്രത്തില്‍ കോടികള്‍ വിലമതിക്കുന്ന വീട്ടിലാണ് ഒന്നര വര്‍ഷമായി സഹോദരിയുടെ മൃതദേഹത്തിനൊപ്പം വൃദ്ധയായ സ്ത്രീ കഴിഞ്ഞത്. രണ്ട് സഹോദരിമാര്‍ മാത്രം കഴിഞ്ഞിരുന്ന ഈ വീട്ടില്‍ ഒരാളെ പുറത്തുകാണാതെ വന്നതോടെ സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.

മസാച്യുസെറ്റ്‌സിലെ ബ്രൂക്ക്‌ലിനിലാണ് ലിന്‍ഡ വാള്‍ഡ്മാന്‍ (74), സഹോദരി ഹോപ് വീറ്റോണ്‍ (67) എന്നിവര്‍ കഴിഞ്ഞിരുന്നത്. 1920 കളില്‍ പണിത ഈ വീടിന് 12 ദശലക്ഷം ഡോളര്‍ വിലമതിക്കുമെന്നാണ് കണക്ക്. എന്നാല്‍ ഒന്നര വര്‍ഷമായി വീറ്റോണിലെ കുറിച്ച് പുറംലോകത്തിന് ഒരു വിവരവുമുണ്ടായിരുന്നില്ല. വാള്‍ഡ്മാനോട് പലതവണ സഹോദരിയെ കുറിച്ച് ആരാഞ്ഞുവെങ്കിലൂം അവര്‍ ചോദ്യം അവഗണിക്കുകയായിരു എന്ന് അയല്‍വാസി ഹാരീയറ്റ് അലന്‍ പറയുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധകളായിരുന്നതിനാല്‍ അയല്‍വാസികളും പോലീസും പലപ്പോഴും ഇവര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തിയിരുന്നുവെങ്കിലൂം അവര്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ മഞ്ഞുകാലം ആരംഭിച്ചതോടെ വീടിനുള്ളിലെ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി എത്തിയ ബന്ധുവാണ് ഞെട്ടിക്കുന്ന വിവരം ആദ്യം അറിഞ്ഞത്.

രണ്ടു നില വീടിന്റെ അടുക്കളയില്‍ വീറ്റോണിന്റെ മൃതദേഹം ദ്രവിച്ച് അഴുകിയ നിലയിലായിരുന്നു. പൂര്‍ണ്ണമായും ദ്രവിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ അടുക്കളയില്‍ ചിതറിക്കിടന്നു. 2015 ലെ വേനല്‍ക്കാലത്തായിരിക്കാം വീറ്റോണ്‍ മരിച്ചതെന്ന് പോലീസ് സംശയം പ്രകടിപ്പിക്കുന്നു. ഇത്രയും നാള്‍ മൃതദേഹത്തിനൊപ്പം സഹോദരിയും താമസിച്ചു എന്നത് അയല്‍ക്കാര്‍ക്ക് ഞെട്ടലായി.

മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി കരുതുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.