1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2015

സ്വന്തം ലേഖകന്‍: അമേരിക്കയും സൗദിയും തമ്മില്‍ 8,500 കോടിയുടെ ബോംബ് കച്ചവടം, ലക്ഷ്യം യെമന്‍ അതിര്‍ത്തിയിലെ ഹൗതികളെന്ന് സൂചന.
ഹൗത്തി വിമതര്‍ക്കും ഐസിസിനെതിരെയുമുള്ള ആക്രമണങ്ങള്‍ സൗദിയുടെ ആയുധപ്പുര കാലിയാക്കിയതായും അതിനാലാണ് ബോംബുകള്‍ക്കായി അമേരിക്കയെ സമീപിച്ചതെന്നുമാണ് നിരീക്ഷികര്‍ കരുതുന്നത്.

ഏതാണ്ട് 85,00 കോടി ഇന്ത്യ രൂപയുടെ ബോംബുകളാണ് അമേരിക്ക സൗദിക്ക് വില്ക്കുക. സൗദിയുടെ വ്യോമ സേനയ്ക്ക് വേണ്ടിയാണ് ബോംബുകള്‍. 19,000 ല്‍ അധികം ബോംബുകളാണ് അമേരിയ്ക്ക സൗദി അറേബ്യക്ക് കൈമാറുക.

യെമന്‍സൗദി അതിര്‍ത്തിയില്‍ ശക്തി പ്രാപിയ്ക്കുന്ന ഹൂത്തി വിമതര്‍ക്കെതിരെയുള്ള യുദ്ധത്തിനാണ് സൗദി ഈ ബോംബുകളെല്ലാം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലേയും സിറിയയിലേയും ഐസിസ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിയ്ക്കയ്‌ക്കൊപ്പമാണ് സൗദി അറേബ്യയും. ഈ യുദ്ധത്തിനും ധാരാളം ആയുധങ്ങള്‍ ആവശ്യമാണ്.

കോണ്‍ക്രീറ്റ് കെട്ടിടങ്ങളും, ഭൂഗര്‍ഭ അറകളും തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും അമേരിയ്ക്കയില്‍ നിന്ന് വാങ്ങുന്നുണ്ട്. ഉപയോഗശൂന്യമായ ആയുധങ്ങളെ ഉപഗ്രഹ നിയന്ത്രിത ‘സ്മാര്‍ട്ട് ബോംബുകള്‍’ ആക്കി മാറ്റുന്നതിനുള്ള ആയിരക്കണക്കിന് ടെയില്‍ കിറ്റുകളും അമേരിയ്ക്ക സൗദി അറേബ്യയ്ക്ക് നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.