1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2015

ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലായി ചുമതലയേറ്റു. യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡനാണ് വിവേക് മൂര്‍ത്തിയെ സ്ഥാനാരോഹണം ചെയ്യിച്ചത്. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലാണ് കര്‍ണാടക സ്വദേശിയായ വിവേക് മൂര്‍ത്തി. ഒബാമ ഭരണകൂടത്തിന് കീഴില്‍ സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ വംശജരില്‍ ഉയര്‍ന്ന പദവി വിവേകിന്റേതാണ്. ഭഗവത് ഗീതയുടെ നാമത്തിലായിരുന്നു വിവേക് മൂര്‍ത്തി സത്യപ്രതിജ്ഞ ചെയ്തത്.

അമേരിക്കയിലെ ഫോര്‍ട്ട് മിയര്‍ മിലിട്ടറി ബേസില്‍ നടന്ന ചടങ്ങില്‍, തന്നെ വിശ്വാസത്തിലെടുത്ത പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വിവേക് നന്ദി പറഞ്ഞു. യുഎസ് സര്‍ജന്‍ ജനറലായി ജോലി ചെയ്യാന്‍ സാധിച്ചത് തനിക്ക് ലഭിച്ച വലിയ ആദരവും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ 19ാമത്തെ സര്‍ജന്‍ ജനറലാണ് വിവേക് മൂര്‍ത്തി.

ഹാര്‍വര്‍ഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും യേല്‍ സര്‍വകലാശാലയില്‍നിന്ന് മെഡിക്കലും എംബിഎയും പാസായ വിവേകിന് നിരവധി വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്.

കര്‍ണാടകയില്‍നിന്ന് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലേക്ക് കുടിയേറി പാര്‍ത്തതാണ് വിവേകിന്റെ മാതാപിതാക്കള്‍. പിന്നീട് വിവേകിന് മൂന്നു വയസ്സു പ്രായമായപ്പോള്‍ കുടുംബം ഫ്‌ളോറിഡയിലെ മിയാമിയിലേക്ക് താമസം മാറി. ഡോക്ടേഴ്‌സ് ഫോര്‍ അമേരിക്ക, ദ് ബോര്‍ഡ് ഓഫ് ട്രയല്‍ നെറ്റ്‌വര്‍ക്ക്‌സ് തുടങ്ങിയ സംഘടനകളുടെ സഹസ്ഥാപകന്‍ കൂടിയാണ് വിവേക്. ഇന്ത്യയിലും യുഎസിലും എച്ച്‌ഐവി/ എയിഡ്‌സ് ബോധവത്കരണം നടത്തുന്ന എന്‍ജിയോയാണ് ബോര്‍ഡ് ഓഫ് ട്രയല്‍ നെറ്റ്‌വര്‍ക്ക്‌സ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.