1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2017

 

തങ്കച്ചന്‍ അബ്രഹാം: യുക്മ നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ ‘യുക്മ ഓള്‍ യൂ കെ വോളിബോള്‍ ടൂര്‍ണമെന്റ്’ നടത്തുവാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് മെയ് 20 ശനിയാഴച ലിവര്‍പൂളില്‍ വച്ച് നടക്കും. ലിവര്‍പൂള്‍ ബോര്‍ഡ് ഗ്രീന്‍ സ്‌കൂളില്‍ ടൂര്‍ണമെന്റ് സംഘാടകസമിതി യോഗം കൂടികയുണ്ടായി. കായിക രംഗത്ത് ഭാരതത്തിന്റെ അഭിമാനവും അര്‍ജുനാവാര്‍ഡ് ജേതാവുമായ കേരളത്തില്‍ നിന്നുള്ള പ്രശസ്തനായ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം യശഃശ്ശരീരനായ ശ്രീ.ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്.

ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും അഞ്ഞൂറ്റൊന്ന് പൗണ്ട് ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നതാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുനൂറ്റി അന്‍പത്തൊന്നു പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നൂറ്റൊന്ന് പൗണ്ടും ട്രോഫിയും നല്‍കുന്നതാണ്. ലിവര്‍പൂളിലുള്ള യുക്മ യിലെ അംഗ അസ്സോസിയേഷനുകളായ ലിമയുടെയും ലിംകായുടെയും സംയുക്ത ആതിഥേയത്തില്‍, ലിവര്‍പൂള്‍ വോളിബോള്‍ ക്ലബ്ബിന്റെ സഹകരണത്തോടെയും, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ മേല്‍നോട്ടത്തിലും ആയിരിക്കും ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. യു.കെ. യിലെ വോളിബോള്‍ പ്രേമികളുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് യുകമ നാഷണല്‍ കമ്മറ്റിയില്‍ ‘ഓള്‍ യു.കെ. വോളിബോള്‍ ടൂര്‍ണമെന്റ്’ എന്ന ആശയം അംഗീകരിക്കപ്പെട്ടതെന്ന് എന്ന് യുക്മ നാഷണല്‍ ഗെയിംസ് കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു. ടീം ഒന്നിന് അറുപത് പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷിജോ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിംക പ്രസിഡന്റ് ബിജുമോന്‍ മാത്യു, ലിമ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്‍, സെബാസ്റ്റ്യന്‍ ജോസഫ്, മാത്യു അലക്‌സാണ്ടര്‍, മനോജ് വടക്കേടത്ത്, തോമസ് ജോണ്‍ വാരിക്കാട്ട്, ബിജു പീറ്റര്‍, കൂടാതെ എല്‍.വി.സി. അംഗങ്ങളായ ടീം മാനേജര്‍ സണ്ണി ജോസഫ്, ബിനോയി ജോര്‍ജ്, റിജിയണ്‍ സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ഷാജു കാവുങ്ങ എന്നിവര്‍ പങ്കെടുത്തു.

ടൂര്‍ണമെന്റ് നടക്കുന്ന ദിവസം മിതമായ നിരക്കില്‍ കേരള വിഭവങ്ങളോടെ നാടന്‍ തട്ടുകട തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രമുഖ ടീമുകള്‍ ഇതിനോടകം തന്നെ പങ്കെടുക്കുവാന്‍ താത്പര്യം കാണിച്ച മുന്നോട്ട് വന്നിട്ടുണ്ട് എന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഷാജു കാവുങ്ങ അറിയിച്ചു.

പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകള്‍ കുഞ്ഞുമോന്‍ ജോബ് (07828976113), സാജു കാവുങ്ങ (07850006328), സണ്ണി ജോസഫ് (07450990305) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.