1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയക്കെതിരെ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യ ആത്മവിശ്വാസത്തില്‍. തുടര്‍ച്ചയായി ആറു കളികള്‍ ജയിച്ച് നില്‍ക്കുന്ന ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും ഹേസല്‍വുഡും നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍. പക്ഷെ ഇന്ത്യക്ക് ആശ്വസിക്കാന്‍ വകനല്‍കുന്ന കാര്യം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ബാറ്റിംഗ് സൗഹാര്‍ദ പിച്ചാണ്. റണ്‍സ് ഒഴുകുന്ന പിച്ചാണ് സെമി ഫൈനല്‍ മത്സരത്തിനായി ഐസിസി ഒരുക്കിയിരിക്കുന്നത്. സ്വതവെ തന്നെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായ സിഡ്‌നിയില്‍ ബാറ്റിംഗിന് അനുകൂലമായി പിച്ചൊരുക്കുന്നതോടെ ബൗളിംഗില്‍ മേല്‍ക്കൊയ്മയുമായി വരുന്ന ഓസ്‌ട്രേലിയക്ക് അത് തിരിച്ചടിയാകും.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേല്യ ഇന്ത്യക്കെതിരെ 13 കളി കളിച്ചിട്ടുണ്ട്. ഈ ഏകദിന മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ ജയിച്ചിട്ടൂള്ളൂ. ആ ജയം ഏഴു വര്‍ഷം മുമ്പായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഓസ്‌ട്രേല്യ ഇവിടെ ആരോടും തോറ്റിട്ടില്ല. കണക്കുകളിലും ചരിത്രത്തിന്റെ പിന്‍ബലത്തിലും കാര്യമില്ല. നാളെ കളയുടെ ഗതി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് ടോസിന് വഹിക്കാനുണ്ടാകും.

സ്വന്തം നാട്ടില്‍ സമ്മര്‍ദ്ദം കൂടുതല്‍ താങ്ങേണ്ടി വരിക ആതിഥേയര്‍ക്കായിരിക്കും, എസ്‌സിജിയില്‍ പകുതി പേര്‍ ഇന്ത്യക്കാര്‍ ആയിരിക്കുമെങ്കിലും. ശ്രീലങ്കയും ഓസ്‌ട്രേല്യയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം നടന്നത് ഇവിടെയാണ്. രണ്ടു ടീമുകളും ചേര്‍ന്ന് എഴുന്നൂറോളം റണ്‍സ് ഇവിടെ നിന്ന് അടിച്ചെടുക്കുകയുണ്ടായി. പാകിസ്താന്‍ ഓസ്‌ട്രേല്യയെ എങ്ങനെ നേരിടാമെന്ന് അഡലെയ്ഡില്‍ കാണിച്ചുതന്നുവെങ്കിലും അത് അപ്പടി പകര്‍ത്താവുന്നു ഒരു പാഠമല്ല. ഇടങ്കൈയ്യന്‍മാരായ ഫാസ്റ്റ്ബൗളര്‍മാരുടെ ലോകകപ്പില്‍ വഹാബ് റിയാസ് ഓസ്‌ട്രേല്യയെ കറക്കി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ കളി ഈ ലോകകപ്പിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥകളില്‍ ഒന്നായിരുന്നു. 17 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. നല്ല വേഗതയുള്ള ഉമേഷ് യാദവിന് ഓസ്‌ട്രേല്യന്‍ ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിക്കാന്‍ കഴിയും.

ഓസ്‌ട്രേല്യന്‍ നിരയില്‍ ഈ ലോകകപ്പിലെ താരങ്ങളിലൊരാളായ ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് കൊടുങ്കാറ്റ് മുന്നറിയിപ്പ് പോലെ ഇന്ത്യക്ക് മുന്നില്‍ ഭീഷണിയായി രുപപ്പെട്ടിട്ടുള്ളത് ഇന്ത്യ തീര്‍ച്ചായയും കാണുന്നുണ്ടാവണം. ഇതുവരെ 16 വിക്കറ്റെടുത്തിട്ടുള്ള സ്റ്റാര്‍ക് വിട്ടു കൊടുത്തിട്ടുള്ള ശരാശരി റണ്‍സ് 9.77 മാത്രമാണ്. ശരീരത്തെ ലക്ഷ്യം വെക്കുന്നവരാണ് ഓസ്‌ട്രേല്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍. പിന്നിലേക്ക് നീണ്ടു കിടക്കുന്ന ബാറ്റിംഗ് നിരയാണ് എന്നതാണ് അവരുടെ മറ്റൊരു ശക്തി. മുന്‍നിര വീണാല്‍ കളി ഏറ്റെടുക്കാനുള്ള കെല്പ് മാത്രമല്ല, അവസാന ഓവറുകളില്‍ എതിരാളികള്‍ തീരെ പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാനും ഗ്ലെന്‍മാക്‌സ്‌വെലിനും ജെയിംസ് ഫോക്‌നര്‍ക്കും കഴിയും. ചാര്‍ളി ചാപ്ലിന്‍ ബാറ്റ് പിടിച്ചാല്‍ അടിക്കുന്നതു പോലുള്ള ചില അടികള്‍ മാക്‌സ് വെല്‍ കാഴ്ചവെക്കുകയുണ്ടായി. അത് ബൗണ്ടറി മാത്രമല്ല, സിക്‌സറും ആയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.