1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2017

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമദ് സാധാരണ ജീവിതത്തിലേക്ക്, വര്‍ഷങ്ങള്‍ക്കു ശേഷം എഴുന്നേറ്റിരുന്ന് സ്വന്തം കൈകൊണ്ട് ഭക്ഷണം കഴിച്ചതായി ഡോക്ടര്‍മാര്‍. ഇതോടെ ചികിത്സയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അബുദാബി ബുല്‍ജില്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യാസിന്‍ എല്‍ ഷഹത് അറിയിച്ചു. ഈദ് കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം രണ്ടാം ഘട്ട ചികിത്സ ആരംഭിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

സാധാരണരീതിയില്‍ ഇമാനെ കസേരയില്‍ ഇരുത്താനും പരസഹായം കൂടാതെ ഭക്ഷണം കളിക്കാനും പ്രാപ്തയാക്കുക എന്നാതാണ് ചികിത്സയുടെ ആദ്യഘട്ടമെന്നു ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതിന് മൂന്നുമാസത്തെ കാലതാമസം ഉണ്ടാകുമെന്നു ഡോക്ടര്‍ മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ചികിത്സ ആരംഭിച്ച് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ചികിത്സ ലക്ഷ്യം കണ്ടുവെന്നും ഡോക്ടര്‍ അറിയിച്ചു.

പ്രത്യേകം തയ്യാറാക്കിയ വീല്‍ ചെയറില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു. എല്ലാത്തരം ഭക്ഷണങ്ങളും ഇമാന് നല്‍കുന്നുണ്ടെന്നും കുഴലിന്റെ സഹായമില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെന്നും അതിനാല്‍ മരുന്നും ഭക്ഷണവും നല്‍കാന്‍ ഉപയോഗിച്ചിരുന്ന കുഴല്‍ ഒഴിവാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൈകള്‍ ഉയര്‍ത്തി മരുന്നെടുത്തു കഴിക്കാനും ഇവര്‍ക്ക് കഴിയുന്നുണ്ട്.

വ്യക്തമായി സംസാരിക്കാനും ഇമാന് ഇപ്പോള്‍ കഴിയുന്നുണ്ട്.രണ്ടാം ഘട്ട ചികിത്സയുടെ ഭാഗമായി ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയയും പ്ലാസ്റ്റിക് സര്‍ജറിയും നടത്തും. ചികിത്സയ്ക്കായി ഇമാന്‍ ആദ്യം ഇന്ത്യയിലാണ് എത്തിയത്. അന്ന് ഇമാന്റെ ശരീരഭാരം 500 കിലോ ആയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഇമാനും കുടുംബവും ഇന്ത്യ വിടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.