1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഈജിപ്തിലെ യുവതി. ഇമാന്‍ അഹമ്മദ് അബ്ദുല്ലാദിയെന്ന മുപ്പത്തിയാറുകാരിയാണ് 500 കിലോ ശരീര ഭാരവുമായി റെക്കോര്‍ഡിന് ഉടമായായത്. എന്നാല്‍ എഴുന്നേല്‍ക്കാനോ ചരിഞ്ഞ് കിടക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇമാന്‍ അബ്ദുല്ലാദി.

ഭക്ഷണം കഴിക്കുന്നതും വസ്ത്രം മാറുന്നതുമടക്കം പ്രാഥമിക കര്‍തവ്യങ്ങള്‍ നിര്‍വഹിക്കാനും പരസഹായത്തോടെയേ സാധ്യമാകു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ജനിക്കുമ്പോള്‍ അഞ്ച് കിലോ ഭാരമുണ്ടായിരുന്ന യുവതിയുടെ അവയവങ്ങള്‍ സാധാരണയിലും കൂടുതല്‍ വലുതായിരുന്നു. സാധാരണ ഒരു മനുഷ്യഗ്രന്ഥി ശേഖരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം അബ്ദുല്ലാദിയുടെ ശരീരത്തിലെ ഗ്രന്ഥികള്‍ ശേഖരിക്കുന്നതാണ് ഭാരം ഇത്തരത്തില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പതിനൊന്ന് വയസ്സ് മുതലാണ് യുവതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നീട് നടക്കാന്‍ വയ്യാതായ അബ്ദുല്ലാദിക്ക് സ്‌കൂള്‍ പഠനവും അവസാനിപ്പിക്കേണ്ടി വന്നു. ചികിത്സക്ക് വന്‍ ചിലവായതിനാല്‍ ഈജിപ്ത് പ്രസിഡന്റിനോട് ചികിത്സാ സഹായത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അബ്ദുല്ലാദിയുടെ കുടുംബം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.