1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2015

സ്വന്തം ലേഖകന്‍: ഇന്ത്യക്കാരാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എരിവുള്ള ഭക്ഷണം ഉപയോഗിക്കുന്നതെന്ന് ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങുന്ന എല്ലാ വിദേശികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. സ്വഭാവികമായും ലോകത്തിലെ ഏറ്റവും എരിവുള്ള കറിയും ഇന്ത്യക്കാരുണ്ടാക്കുന്നത് ആകാനേ തരമുള്ളു.

അതെ, ലോകത്തിലെ ഏറ്റവും എരിവുള്ള ഭക്ഷണം ഉണ്ടാക്കുന്നത് ഇന്ത്യക്കാരാണ്. അതാകട്ടെ ഒരു മുതലക്കറിയുമാണ്‍ യുകെ യിലെ കന്നോക്കിലുള്ള ദില്‍ഷദ് എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലാണ് ഈ എരിവുള്ള വിഭവം നാവ് പുകക്കാന്‍ തയ്യാറായിരിക്കുന്നത്.

ക്രോക്കഡൈല്‍ ഇന്‍ഫെര്‍ണോ എന്നാണ് മുതലക്കറിയുടെ മെനുവിലെ പേര്. മുതലയുടെ ഇറച്ചിയും നല്ല എരിവുള്ള ചുവന്ന മുളകും ഉപയോഗിച്ചാണ് കറി ഉണ്ടാക്കുന്നത്. എരിവിന്റെ തീവ്രത മൂലം പാചകക്കാര്‍ ഗ്യാസ് മാസ്‌ക്കുകള്‍ കൊണ്ട് മുഖം മറച്ചാണ് ക്രോക്കഡൈല്‍ ഇന്‍ഫെര്‍ണോ പാചകം ചെയ്യുന്നത്.

എരിവിന്റെ അവസാന വാക്കായ ഈ വിഭവം പരീക്ഷിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്കായി പ്രത്യേക മത്സരവുമുണ്ട്. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 150 പൗണ്ടും രണ്ടാം സ്ഥാനക്കാരനു 50 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 30 പൗണ്ടിന്റെ വൗച്ചറുമാണ് സമ്മാനം. പല സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന ആളുകള്‍ മത്സരത്തില്‍ പങ്കെടുക്കാറുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്കു മാത്രമേ മുതലക്കറി ഒന്നിലധികം തവണ വായില്‍ വച്ച് രുചിക്കാമ് കഴിഞ്ഞിട്ടുള്ളു.

മത്സരത്തില്‍ പങ്കെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ് എന്ന് എഴുതി ഒപ്പിട്ടു കൊടുക്കുകയും വേണം. എരിവുള്ള ഭക്ഷണം അത്രയേറെ ഇഷ്ടമുള്ള ആളുകളെ മാത്രമേ തങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കാറുള്ളൂ എന്നാണ് റസ്റ്റോറന്റ് അധികൃതരുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.