1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ അടിവസ്ത്രം ഇന്ത്യയില്‍ നിന്ന്, ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി ആഗ്രയിലെ സഹോദരന്മാര്‍. ലോകത്തിലെ ഏറ്റവും ഭാരം കൂടിയതും വലിയതുമായ അടിവസ്ത്രം നിര്‍മ്മിച്ചാണ് ആഗ്രയില്‍ നിന്നുള്ള സഹോദരന്മാരായ ഫൈസല്‍ ഖാന്‍, അനിസ് ഖാന്‍ എന്നിവര്‍ ഗിന്നസ് ബുക്കിനടുത്ത് എത്തിയിരിക്കുന്നത്.

18 അടി ഉയരവും രണ്ട് കിലോ ഭാരവുമുള്ള അടിവസ്ത്രമാണ് ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചത്. സംഭവം വാര്‍ത്തയായതോടെ അടിവസ്ത്രത്തിന്റെ വീഡിയോ ചിത്രീകരിച്ച് തങ്ങള്‍ക്ക് അയച്ചുനല്‍കാന്‍ സഹോദരങ്ങള്‍ക്ക് ഗിന്നസ് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഭീമന്‍ അടിവസ്ത്ര നിര്‍മ്മാണം എന്ന ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ച് നിരവധിക്കാര്യങ്ങളാണ് സഹോദരങ്ങള്‍ക്ക് പറയാനുള്ളത്. ജീവിതത്തില്‍ വലുതായി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹമാണ് ഇരുവരെയും അടിവസ്ത്ര നിര്‍മ്മാണത്തിലെത്തിച്ചത്.

ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനിടെയാണ് വ്യത്യസ്തമായ ഒരു സംഭവം ആദ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടവെന്ന് അനിസ് പറയുന്നു. 2011 സെപ്റ്റംബര്‍ 24ന് യു.എസ്.എയില്‍ 2,270പേര്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തി റെക്കോര്‍ഡിട്ടിരുന്നു. ഈ സംഭവം ആവര്‍ത്തിച്ചാലോയെന്ന് തങ്ങള്‍ ആദ്യം ചിന്തിച്ചു. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അത് നടക്കില്ലെന്ന് പിന്നീട് മനസ്സിലായി.

ഇതോടെയാണ് അടിവസ്ത്രവുമായി ബന്ധപ്പെട്ട് മറ്റെന്ത് ചെയ്യാമെന്ന ചിന്ത കലശലായത്. അങ്ങനെ നിരവധി അടിവസ്ത്രങ്ങള്‍ ഒരുമിച്ച് ധരിച്ച് റെക്കോര്‍ഡിടാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് പരാജയപ്പെട്ടു. അതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ അടിവസ്ത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും അനസ് പറഞ്ഞു.

5,000 രൂപ മുടക്കി എട്ട് മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് ഇരുവരും അടിവസ്ത്രം നിര്‍മ്മിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തങ്ങളെ ഗൂഗിളില്‍ തിരയുന്ന ഒരു ദിവസം വരുന്നതിനായാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് ഡിഗ്രി വിദ്യാര്‍ത്ഥികളായ ഖാന്‍ സഹോദരന്മാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.