1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2015

സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യന്‍ പര്യടനത്തിന് മാറ്റമില്ല. നേരത്തെ പര്യടനം റദ്ദാക്കി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും പര്യടനം മാറ്റമില്ലാതെ നടക്കുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. എന്നാല്‍, മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു കൊണ്ട് രണ്ടാംനിര താരങ്ങളായിരിക്കും ഇന്ത്യക്ക് വേണ്ടി പാഡ് അണിയുക. തുടര്‍ച്ചയായിട്ടുള്ള മത്സരങ്ങള്‍ മുതിര്‍ന്ന താരങ്ങളെ തളര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ജൂണിയര്‍ താരങ്ങളെ സിംബാബ്‌വെയിലേക്ക് അയക്കുന്നത്.

നായകന്‍ മഹേന്ദ്ര സിംഗ് ധോണി അടക്കം മിക്ക മുതിര്‍ന്ന താരങ്ങളും അപ്പോള്‍ സിംബാബ്‌വെ പര്യടനത്തില്‍ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന ബിസിസിഐ സെലക്ടര്‍മാരുടെ യോഗത്തില്‍ ഉണ്ടാവും. തീരുമാനമായാല്‍ ഇന്ത്യയുടെ യുവനിരയായിരിക്കും രംഗത്തിറങ്ങുക.

ഏകദിന ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി, ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, ബൗളര്‍മാരില്‍ മുന്‍നിരയിലുള്ള ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്‍, പേസ് ബൗളര്‍ ഉമേഷ് യാദവ് തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

അശ്വിനും കോഹ്‌ലിയും ടെസ്റ്റിലും ഏകദിനത്തിലും കളിക്കുന്നതിനാല്‍ കായികക്ഷമത വീണ്ടെടുക്കാന്‍ വിശ്രമം അനിവാര്യമാണെന്ന് ബിസിസിഐ പറയുന്നു. ധോണിയും ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ വിശ്രമമില്ലാതെ കളിക്കുകയാണ്. അതുകൊണ്ടാണ് ഇവര്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.