1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2017

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിക്കുന്നു, ആദ്യ പറക്കല്‍ ഒക്ടോബറില്‍. മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് ആശ്വാസവുമായി തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ 320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ചാണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുക. വരുന്ന ഒക്‌ടോബറില്‍ സര്‍വീസ് ആരംഭിക്കും. പതിവ് യാത്രക്കാര്‍ക്ക് പുറമെ ഉംറ,ഹജ് തീര്‍ത്ഥാടകര്‍ക്കും ജിദ്ദയിലേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കുന്നത് ഏറെ സഹാകരമാകും.

കഴിഞ്ഞ 2015 ഏപ്രില്‍ 30 മുതല്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂര്‍ജിദ്ദ സെക്ട്‌റില്‍ സര്‍വ്വീസ് നിലച്ചത്. പിന്നീട് സൗദിയിലെ ദമാം,റിയാദ് മേഖലയിലേക്ക് വരെ നേരിട്ട് സര്‍വ്വീസ് പുനരാരംഭിച്ചെങ്കിലും കരിപ്പൂര്‍ജിദ്ദ സെക്ടറിലേക്ക് ആകാശ ദൂരം കൂടുതലായതിനാല്‍ ചെറിയ വിമാനങ്ങള്‍ക്ക് പറന്നെത്താന്‍ പ്രയാസമാവുകയായിരുന്നു. കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് അഞ്ചു മണിക്കൂര്‍ വിശ്രമമില്ലാതെ പറക്കാന്‍ ചെറിയ വിമാനങ്ങള്‍ക്ക് കഴിയില്ല.

എന്നാല്‍ ദമാം,റിയാദ് മേഖലയിലേക്ക് ദൂരം കുറവായതിനാല്‍ ഈ പ്രശ്‌നമില്ല. നിലവില്‍ കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് കണക്ഷന്‍ സര്‍വ്വീസ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. അല്ലാത്തവര്‍ നെടുമ്പാശ്ശേരിയിലെത്തി വേണം നേരിട്ട് പറക്കാന്‍. ഉംറ,ഹജ് തീര്‍ത്ഥാടകരും മറ്റു വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ ഇറങ്ങി കാത്തിരുന്നാണ് ജിദ്ദയിലെത്തുന്നത്. നേരിട്ട് വിമാന സര്‍വീസ് തുടങ്ങുന്നതോടെ ഈ ദുരിതം അവസാനിക്കും.

420 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനമായിരുന്നു നേരത്തെ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ 320 നിയോ എന്ന പുതിയ വിമാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് എയര്‍ ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചത്. ഈ ശ്രേണിയില്‍പ്പെട്ട 13 വിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനം.വിമാനം ലഭ്യമായാല്‍ കരിപ്പൂര്‍ ജിദ്ദ സര്‍വീസിനാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുക.

ഇക്കോണമി ക്ലാസില്‍ 162 സീറ്റുകളും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. ആഴ്ച്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടായിരിക്കും.യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത് അനുസരി സര്‍വ്വീസ് വര്‍ധിപ്പിക്കുന്ന കാര്യവും എയര്‍ ഇന്ത്യയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.