1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2024

സ്വന്തം ലേഖകൻ: ഇഡിയുടെ കസ്റ്റഡിയിൽ ഇരുന്നും ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ജലക്ഷാമം നേരിടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വകുപ്പ് മന്ത്രി അതിഷിക്ക്‌ കേജ്‌രിവാൾ ഉത്തരവ് നൽകി. അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചു. സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തിൽ കേജ്‌രിവാളിന്റെ കോലം കത്തിച്ചു.

അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധവും തുടരുകയാണ്. ഐടിഒ ജംക്ഷനിൽ ആംആദ്മിയുടെ വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കേസിലെ മാപ്പുസാക്ഷിയായ ശരത്ചന്ദ്ര റെഡ്ഡി 60 കോടിയോളം രൂപ ബിജെപിക്ക്‌ നൽകിയിട്ട് എന്തുകൊണ്ട് അന്വേഷണമില്ലെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ചോദിച്ചു. അറസ്റ്റിന് പിന്നാലെ എഎപിയുടെ നിർണായക നേതൃയോഗം ഇന്ന് ചേരും.

പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്‍റെ നീക്കങ്ങളല്‍ കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം. അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ സഖ്യത്തിന്റെ വന്‍ റാലി നടക്കും. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അതേസമയം പ്രധാനമന്ത്രിയുടേത് ഏകാധിപത്യമെന്നും പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ശ്രമമെന്നും ഇന്ത്യ മുന്നണി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നും മുന്നണി ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.