1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2024

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറി അവിടെ പൗരത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം. ആധാര്‍ നല്‍കുന്ന സ്ഥാപനമായ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ ആധാര്‍ എടുക്കാം.

ആധാര്‍ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മതി. പാസ്‌പോര്‍ട്ട് മാത്രമാണ് അടിസ്ഥാന രേഖ. നാട്ടിലെ വിലാസം ആധാറില്‍ രേഖപ്പെടുത്താന്‍ മറ്റ് അനുബന്ധ രേഖകളും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കാം. 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ച എന്‍ആര്‍ഐ കുട്ടികള്‍ക്കാണ് ആധാര്‍ എടുക്കുന്നതെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം നിര്‍ബന്ധമാണ്.

പുതിയ ഫോം വണ്ണില്‍ അപേക്ഷ നല്‍കുമ്പോള്‍ പ്രവാസികള്‍ ഇമെയില്‍ വിലാസവും നല്‍കണം. ഇതും ആധാര്‍ വിവരങ്ങളില്‍ രേഖപ്പെടുത്തും. വിദേശത്തെ ഫോണ്‍ ടെക്‌സ്റ്റ് മെസേജായി വിവരങ്ങള്‍ ലഭ്യമാകില്ല. പകരം ഇമെയില്‍ വിലാസത്തിലാകും സന്ദേശങ്ങള്‍ ലഭിക്കുക. വിദേശത്തെ വിലാസം രേഖപ്പെടുത്തിയുള്ള പ്രത്യേക ഫോമും (ഫോം 2) അപേക്ഷക്കൊപ്പം നല്‍കണം. ആറുമാസം നാട്ടില്‍ നിന്നാണ് ഒസിഐ കാര്‍ഡുള്ളവര്‍ക്കും ആധാര്‍ എടുക്കാം.

18 വയസില്‍ താഴെയുള്ളവരുടെ ആധാറെടുക്കാന്‍ മാതാപിതാക്കളുടെ അനുമതിയും ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.