1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

വിനോദ് മാണി

ജി എം എ യുടെ മൂന്നാമത് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ദിനം ജൂലൈ 15 ന് ചര്‍ച്ച്ഡൌണ്‍ കമ്മ|ണിറ്റി ഹാളില്‍ വച്ച് അരങ്ങേറി അരങ്ങേറി. ഗ്ളോസ്റര്‍ഷെയര്‍ മലയാളി സമൂഹത്തിന്‍റെ മഹത്തായ കലാ വൈഭവം പുറത്തു കൊണ്ടുവരാനുള്ള ഒരു വേദി കൂടിയായിരുന്നു ജി എം എ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ദിനം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന മല്‍ത്സരാര്‍ത്ഥികള്‍ വരെ പ്രായഭേധമന്യേ പങ്കെടുത്ത ഈ വേദി എല്ലാവര്ക്കും മറക്കാന്‍ പറ്റാത്ത ഒരു സുദിനം തന്നെ ആയിരുന്നു.

പരിപാടിയുടെ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഒന്നിനൊന്നു മെച്ചപെട്ട മാറ്റുരക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച മല്‍ത്സരാര്‍ത്ഥികളില്‍ നിന്ന് വിജയികളെ കണ്െടത്തുവാന്‍ വിധികര്‍ത്താക്കള്‍ നന്നായി വിഷമിച്ചെങ്ങിലും ന്യായമായ വിധിയിലൂടെ അര്‍ഹരായ വിജയികളെ തിരഞ്ഞെടുക്കാന്‍ സാധിച്ചു എന്നുള്ളതും ഈ പരിപാടിയുടെ ഗംഭീര വിജയത്തിന് കാരണമായി.

കാലത്ത് 10 മണിക്ക് ജി എം എ യുടെ പേട്രന്‍ ഡോ. തീയോഡോര്‍ ഗബ്രിയേല്‍ , പ്രസിഡന്റ് വിനോദ് മാണി എന്നിവര്‍ ബഹുമാന്യരായ വിധി കര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ ഭദ്ര ദീപം തെളിയിച്ച് കലാമേളയുടെ തുടക്കം കുറിച്ചു. വിവിധ ഇനങ്ങളിലായി 100ല്‍ പരം മല്‍ത്സരാര്‍ത്ഥികള്‍ പങ്കെടുത്തതിനാല്‍ രണ്ടു സ്റേജ് കളില്‍ ആയിട്ടായിരുന്നു മല്‍ത്സരങ്ങള്‍ നടത്തിയത്. കലാപരിപാടികളില്‍ കാലതാമസം നേരിടാതിരിക്കാന്‍ ജി എം എ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സംഘാടകര്‍ വളരെ കാര്യഷമതയോടെ പ്രവര്‍ത്തിച്ചു.

വ്യക്തമായി തയ്യാര്‍ ആക്കിയ ചെസ്റ് നമ്പര് സിസ്റ്റവും സ്െപഷ്യല്‍ മാര്‍ക്കിംഗ് സിസ്റ്റവും നൂറു ശതമാനം കൃത്യമായ ഫലം പ്രഖ്യാപിക്കാന്‍ ഉപകരിച്ചു. ഓരോ വേദിയിലും മിനിമം മൂന്നു വിധികര്‍ത്താക്കള്‍ ഉണ്ടായിരിക്കാന്‍ ജി എം എ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജി എം എ പ്രസിഡന്റ് ആയ പ്രസിഡന്റ് വിനോദ് മാണിയും, മറ്റു മെംബേര്‍സ് ആയ ടോം ശങ്കൂരിക്കല്‍ , മനോജ് വേണുഗോപാലന്‍, ജില്‍സ് ടി പോള്‍ , സ്റാന്‍ലി ജേക്കബ്, ബാബു ജോസഫ്,ഡോ. ബിജു പെരിങ്ങത്തര ഉള്‍പ്പെടുന്ന ഒരു കൂട്ടം അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്‍റെ പരിണിത ഫലമാണ് ഈ വിജയം.

എം എ മൂന്നാം ആര്‍ട്സ് ഫെസ്റിവല്‍ മുതല്‍ കിഡ്സ്, സബ് ജൂനിയര്‍സ്, ജൂനിയര്‍സ് ആന്‍ഡ് സീനിയേര്‍സ് എന്നീ തലങ്ങളില്‍ പ്രത്യേക ചാമ്പ്യന്‍ഷിപ്പ് ട്രോഫി കൂടി നല്‍കി. ഈ ട്രോഫി സ്േപാണ്‍സര്‍ ചെയ്തിരിക്കുന്നത് ഞങ്ങളുടെ എല്ലാവരേയും ദുഖത്തില്‍ ആഴ്ത്തിക്കൊണ്ട് ദൈവത്തിന്‍റെ അടുക്കിലേക്കു പോയ പ്രിന്‍സ് ആല്‍വിന്റെമാതാപിതാക്കള്‍ ആയിരുന്നു. ഈ വര്‍ഷം പ്രിന്‍സ് ആല്‍വിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കരസ്തമാക്കിയിരിക്കുന്നത് യഥാക്രം ജോവാന്‍ ടോം, സാന്ദ്ര ജോഷി, ജൂലിയറ്റ് സെബാസ്റ്യന്‍, ഫ്രാങ്ക്ലിന്‍ ഫെര്‍നാന്‍ണ്ടസ് എന്നിവരാണ്.

ജി എം എക്കു അനുഗ്രഹീതമായി ലഭിച്ചിരിക്കുന്ന ഈ കലാകാരന്‍മാര്‍ക്ക്‌ ഇത്തരം ഒരു വേദി ഒരുക്കാനും അത് കൃത്യതയോടെ വിജയത്തിലേക്ക് നയിപ്പിക്കാന്‍ സഹായിച്ച വിധി കര്‍ത്താകള്‍ക്കും കൂടാതെ എല്ലാ മല്‍ത്സരാര്‍ത്ഥികളുടെ രക്ഷിതാകര്‍ക്കും മറ്റു ഏഘഅ അംഗങ്ങള്‍ക്കും വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.