1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2017

സ്വന്തം ലേഖകന്‍: കണ്ണാടി മേല്‍ക്കൂരയും എല്‍ ഇ ഡി സ്‌ക്രീനുകളും ജിപിഎസും, അടിമുടി മാറ്റങ്ങളുമായി ഇന്ത്യന്‍ റയില്‍വേയുടെ പുതിയ കോച്ചുകള്‍. പഴയ തുരുമ്പിച്ച ബോഗികള്‍ മാറി അത്യാധുനിക വിസ്താഡോം കോച്ചുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. വിശാഖപട്ടണം, അരാകു പാതയിലാണ് പുതിയ കോച്ചുകള്‍ ഘടിപ്പിച്ച രാജ്യത്തെ ആദ്യ ട്രെയിന്റെ സഞ്ചാരം.

റെയില്‍വെ മന്ത്രി സുരേഷ്പ്രഭു വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ പുതിയ കോച്ചുകള്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചാണ് വിസ്താഡോം കോച്ചുകള്‍ ഇറക്കിയിരിക്കുന്നത്. ഗ്ലാസ് കൊണ്ടുള്ള മേല്‍ക്കൂരയും എല്‍ ഇ ഡി സ്‌ക്രീനുകളും ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറിയിപ്പ് സംവിധാനവും പുതിയ കോച്ചുകളിലുണ്ട്.

കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന തരത്തിലുള്ള സീറ്റുകളും ക്രമീകരിച്ചിരിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച ക്രമീകരിക്കാവുന്ന സീറ്റുകളാണ് പുതിയ കോച്ചുകളിലുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ വലിയ ചില്ലുകൊണ്ട് മറച്ച് പുറം കാഴ്ചകള്‍ പരമാവധി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ ജാലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.