1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2024

സ്വന്തം ലേഖകൻ: യുദ്ധമേഖലയിൽ റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ടിങ്‌ സ്റ്റാഫ് ജോലിയുടെ പേരിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയുംവേഗം വിട്ടയക്കണമെന്ന് റഷ്യൻ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം.

റഷ്യൻ സൈന്യത്തിൽ ജോലി ലഭിക്കുമെന്ന വ്യാജ അറിയിപ്പിൽ ഒട്ടേറെ ഇന്ത്യക്കാർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

വ്യാജവാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്ത ഏജന്റുമാർക്കെതിരേയും സാമൂഹികവിരുദ്ധർക്കെതിരേയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. സി.ബി.ഐ. കഴിഞ്ഞദിവസം രാജ്യവ്യാപകമായി തിരച്ചിൽ നടത്തി മനുഷ്യക്കടത്തുസംഘത്തെ പിടികൂടിയിട്ടുണ്ട്.

ഒട്ടേറെ ഏജന്റുമാരുടെപേരിൽ കേസ് രജിസ്റ്റർ ചെയ്തു. റഷ്യൻ സൈന്യത്തിൽ ജോലി നൽകാമെന്ന വ്യാജവാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്ന് ഇന്ത്യൻ പൗരൻമാരോട് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.