1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2019

സ്വന്തം ലേഖകൻ: നിയമകുരുക്കിൽ പെടുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനിൽ പ്രവർത്തനമാരംഭിച്ചു. ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതുവഴി നിയമസഹായം ലഭിക്കും.

നോർക്ക റൂട്ട്സിന് കീഴിലുള്ള നിയമസഹായ സെല്ലിന്റെ ഒമാനിലെ ലീഗൽ കൺസൾട്ടന്റ് അഡ്വ.ഗിരീഷ് കുമാറാണ് കേസുകൾ ഫയൽചെയ്യാൻ നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ ദയാഹരജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജുമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസിമലയാളികൾക്ക് പദ്ധതി വഴി സഹായം ലഭിക്കും. പ്രാഥമിക നിയമസഹായത്തിനുള്ള ചെലവുകളാണ് സംസ്ഥാന സർക്കാർ വഹിക്കുക. ഇന്ത്യൻ പാസ്പോർട്ടും സാധുവായ തൊഴിൽ വിസയോ സന്ദർശക വിസയോ ഉള്ള മലയാളികൾക്കോ അല്ലെങ്കിൽ തടവനുഭവിക്കുകയോ ബുദ്ധിമുട്ട് അനുഭവിക്കുകയോ ചെയ്യുന്നയാളുടെ ബന്ധുക്കൾ/ സുഹൃത്തുക്കൾക്കോ സഹായം തേടാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.