1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2022

സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്കു വാഹനമോടിക്കാൻ താൽക്കാലിക അനുമതി. ഇതിനുള്ള സൗകര്യം തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഏർപ്പെടുത്തി. നിലവിൽ സൗദിയിൽ താമസ വീസയുള്ളവർക്കു മാത്രമേ വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ.

പുതിയ തീരുമാനം അനുസരിച്ച് റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അബ്ഷിർ വഴി റജിസ്റ്റർ ചെയ്ത് സന്ദർശക വീസയിലുള്ളവർക്കും വാഹനമോടിക്കാൻ നൽകാവുന്നതാണെന്നു യതായി പൊതുസുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.

അതിനിടെ സൗദിയിൽ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ 40 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. തുറൈഫില്‍ നിന്ന് പിടിക്കപ്പെട്ടവരെയാണ് നാട് കടത്തിയതെന്നാണ് റിപ്പോർട്ട്. ഇവരെ അവരുടെ സ്വന്തം നാടുകളിലേക്ക് കയറ്റിവിട്ടു. കഴിഞ്ഞ ഒരുമാസമായി പ്രവാസികളെ നാടുകടുത്താൻ തുടങ്ങിയിട്ട്.

നിരവധി പ്രവാസികളെ തുറൈഫില്‍ നിന്നും സമീപ പ്രദേശത്ത് നിന്നും നാട് കടത്തിയതായാണ് റിപ്പോർട്ട്. സൗദി അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനധികൃത ടാക്സി സർവീസ് നിരവധി പ്രവാസികൾ ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധ ശക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.