1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2016

സ്വന്തം ലേഖകന്‍: കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ആക്രമണം, പത്തു മണിക്കൂര്‍ നീണ്ട പോരാട്ടം, ആക്രമികളെ വെടിവച്ചു കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പത്തു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചതെന്ന് പോലീസ് അറിയിച്ചു. രണ്ട് അക്രമികളെ വെടിവച്ചു കൊന്നെങ്കിലും ഏറ്റുമുട്ടലിനിടെ ഏഴ് വിദ്യാര്‍ഥികളും മൂന്നു പോലീസുകാരും രണ്ട് സെക്യുരിറ്റി ഗാര്‍ഡുകളും കൊല്ലപ്പെട്ടു. 35 വിദ്യാര്‍ത്ഥികള്‍ അടക്കം 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച രാത്രിയോടെയാണ് കാമ്പസില്‍ അക്രമികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. കാമ്പസിനുള്ളില്‍ സ്‌ഫോടനങ്ങളും ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പോലീസ് നടപടി പൂര്‍ത്തിയായതായും ആക്രമികളെ രണ്ടുപേരെയും വകവരുത്തിയതായും പോലീസ് മേധാവി വ്യക്തമാക്കി.

ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ക്ലാസ്മുറിയില്‍ ഉണ്ടായിരുന്നത്. പലരും ക്ലാസ്മുറികളുടെ ചുവരുകള്‍ക്കു പിന്നിലും ഉപകരണങ്ങള്‍ക്കു പിന്നിലും ശ്വാസമടക്കിപ്പിടിച്ച് ഒളിച്ചിരുന്നാണ് മണിക്കൂറുകള്‍ കഴിച്ചുകൂട്ടിയത്.

കാബൂളില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് രണ്ട് വിദേശി പ്രൊഫസര്‍മാരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയിരുന്നു. ഒരു ഓസ്‌ടേലിയക്കാരെനെയും അമേരിക്കന്‍ പൗരനെയുമാണ് തട്ടിക്കൊണ്ടുപോയത്. ആക്രമണഹണത്തിനും തട്ടിക്കൊണ്ടുപോകലിനും പിന്നില്‍ താലിബാനാണെന്നാണ് നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.