1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

സ്വന്തം ലേഖകന്‍: പരിസ്ഥിതിയുടെ പേരില്‍ കങ്കാരുക്കളെ കൂട്ടക്കൊല ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം. കങ്കാരുക്കളുടെ വംശ വര്‍ദ്ധനവ് പരിസ്ഥിതി സംരക്ഷണത്തിനു വെല്ലുവിളിയാകുമെന്ന പഠനമാണ് കങ്കാരുക്കളെ കുട്ടത്തോടെ കൊന്നൊടുക്കാനുള്ള മാല്‍ക്കം ടണ്‍ബുള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍.

‘ഈസ്‌റ്റേണ്‍ ഗ്രെ’ വിഭാഗത്തില്‍പ്പെട്ട 1,900 കങ്കാരുക്കളെ ആഗസ്റ്റ് ആദ്യ വാരത്തോടെ കൊന്നൊടുക്കനാണ് തീരുമാനം. ഓസ്ട്രലിയന്‍ പാര്‍ക്ക്‌സ് ആന്റ് കണ്‍സര്‍വേഷന്‍ ഡിപ്പര്‍ട്ട്‌മെന്റ് വക്താവ് ഡാനിയേല്‍ ഇഗ്ലേസ്യാസ് ആണ് ഓസ്ട്രലിയന്‍ ക്യാപിറ്റല്‍ ടെറിറ്ററിയില്‍ കങ്കാരുക്കളുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് കങ്കാരുക്കളെ കൊന്നൊടുക്കുന്നതായി വ്യക്തമാക്കിയത്.

എന്നാല്‍ കങ്കാരുക്കളുടെ പ്രത്യുത്പാദന ശേഷി കുറക്കാനുള്ള മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പരീക്ഷണം വിജയകരമായാല്‍ കങ്കാരുക്കളെ കൊന്നൊടുക്കുന്ന തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ സാധിക്കുമെന്നും ഡാനിയേല്‍ ഇഗ്ലെസ്യസ് പറഞ്ഞു.

സസ്യഭുക്കുകളായ കങ്കാരുക്കളുടെ വര്‍ദ്ധനവ് പരിസ്ഥിക്കും പച്ചപ്പിനുമെല്ലാം വന്‍വെല്ലുവിളിയാകുമെന്ന നിഗമനമാണ് കങ്കാരുക്കളെ കുട്ടക്കൊല ചെയ്യാനുള്ള അധികൃതരുടെ തീരുമാനത്തിനു കാരണമെന്നും എന്നാല്‍ പുര്‍ണ്ണമായി ഇവയെ നിര്‍മാര്‍ജനം ചെയ്യുന്നത് സുസ്തിര വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡാനിയേല്‍ ഇഗ്ലേസ്യസ് അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 4,000 കങ്കാരുക്കളെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊന്നു തള്ളിയതായാണ് എകദേശ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.