1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2016

സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ ബംഗളുരുവിന്റെ നല്ല കാലം അവസാനിക്കുമെന്ന് പഠനം. അനിയന്ത്രിയമായ നഗരവത്ക്കരണം കൊണ്ട് 5 വര്‍ഷത്തിനുള്ളില്‍ നഗരം വാസയോഗ്യമല്ലാതായി മാറുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്.

നഗരത്തിലെ പച്ചപ്പും ജലസ്രോതസുകളും നഷ്ട്ടപ്പെട്ടതും ജനവാസയോഗ്യമല്ലാതാകുന്നതിനു പ്രധാന കാരണമാകും. മാത്രമല്ല 40 വര്‍ഷത്തിനുള്ളില്‍ 525 ശതമാനം വളര്‍ച്ചയാണു നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഫലമായി പച്ചപ്പ് 78 ശതമാനത്തോളം കുറഞ്ഞു.

ജലസ്രോതസുകള്‍ 79 ശതമാനത്തോളം നഷ്ടമായി. വാഹനങ്ങളുടെ പെരുപ്പം വായു മലിനീകരണത്തിന്റെ തോതു വര്‍ധിപ്പിച്ചു. വ്യവസായങ്ങള്‍ വര്‍ധിച്ചതോടെ ജലമലീനീകരണവും കൂടി. ഇതെല്ലാം നഗരത്തിന്റെ ആയുസ് കുറച്ചതായും മറ്റു നഗരങ്ങളെപ്പോലെ ബംഗളുരു ചുട്ടു പഴുക്കുകയാണെന്നും പഠനത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.