1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2017

സ്വന്തം ലേഖകന്‍: സൈന്യത്തിലെ പ്രശ്‌നങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പരാതിപ്പെടുന്ന ജവാന്മാര്‍ക്കെതിരെ നടപടിയെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. കരസേന ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല, കരസേനയുടേയും ആത്മവീര്യം തകര്‍ക്കുമെന്ന് സൈനിക മേധാവി ചൂണ്ടിക്കാട്ടി. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ജവാന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തത് വൈറലാകുകയും വന്‍ വിവാദത്തിന് വഴിതുറക്കുകയും ചെയ്തിരുന്നു. പ്രഭാത ഭക്ഷണമായി ഒരു പൊറോട്ടയും ചായയും മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ഫേസ്ബുക്ക് വീഡിയോയില്‍ യാദവിന്റെ പരാതി. വീഡിയോ രാജ്യവ്യാപകമായി പ്രചരിച്ചതോടെ മറ്റു സൈനികരും അര്‍ദ്ധ സൈനികരും സമാനമായ പരാതികളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഉന്നത ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങള്‍ അലക്കേണ്ട ജോലിയും ഷൂ പോളിഷ് ചെയ്യേണ്ട ജോലിയും തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതായി ഒരു സൈനികന്റെ പോസ്റ്റ് പറയുന്നു. സേനയുടെ പ്രതിരോധത്തിലാക്കുന്ന ഇത്തരം സമൂഹ മാധ്യമ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് സേനാ മേധാവിയുടെ കര്‍ശന നിര്‍ദ്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.