1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2017

സ്വന്തം ലേഖകന്‍: കളിച്ചു തുടങ്ങിയാല്‍ അവസാന റൗണ്ടില്‍ ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിം കേരളത്തിലും, ഭീതി പരത്തി ബ്ലൂ വെയിന്‍ ഗെയിം. ബ്ലൂ വെയില്‍ എന്ന സൂയിസൈഡ് ഓണ്‍ലൈന്‍ ഗെയിം കേരളത്തിലും കൗമാരക്കാര്‍ക്കിടയില്‍ പ്രചാരം നേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ഗെയിം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമുതല്‍ കളിക്കുന്നയാള്‍ അപകടത്തിലാകുന്നു. സാധാരണ സ്മാര്‍ട്ട് ഫോണില്‍ പ്‌ളേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഇത് ലഭിക്കില്ല. ഓണ്‍ലൈന്‍ വഴിമാത്രം കളിക്കാവുന്ന അപകടകരമായ കളിയാണിത്.

2013ല്‍ റഷ്യയിലാണ് ഗെയിമിന്റെ തുടക്കമെന്നാണ് കരുതപ്പെടുന്നത്. ഗെയിമിനു പിന്നില്‍ ആരാണെന്നത് ഇപ്പോഴും അജ്ഞാതമാണ്. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഇത് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. ഇടക്കുവച്ചു പിന്മാറുന്നവരുടെ ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുന്നതുമാണ് ഇവരുടെ രീതി. 50 ഘട്ടമുള്ള ഗെയിമിന്റെ ഓരോ ഘട്ടവും വിചിത്രവും ഭീകരവുമാണ്. വെബ്‌സൈറ്റില്‍ പ്രവേശിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയുള്ള വെല്ലുവിളികള്‍ കാണാം.

ഈ വെല്ലുവിളികളും അപകട സാധ്യതകളുമാണ് കൗമാരക്കാരേയും യുവാക്കളേയും ഗെയിമിലേക്ക് ആകര്‍ഷിക്കുന്നത്. കൈയില്‍ ചോര പൊടിച്ച് വരയ്ക്കുക എന്നതാണ് ആദ്യ ഘട്ടം. ഓരോ ഘട്ടവും പാതിരാത്രിയിലും പുലര്‍ച്ചെയുമാണ് കളിക്കേണ്ടത്. പ്രേത സിനിമകള്‍ ഒറ്റയ്ക്കിരുന്ന് കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുന്നത് കളിയിലെ മറ്റൊരു ഘട്ടമാണ്. 15 ആം ഘട്ടമാകുമ്പോഴേക്കും കളിക്കുന്നയാള്‍ ഗെയിമിന്റെ അടിമയാകും. ഗെയിമില്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ഗെയിം മാസ്റ്ററുടെ ആജ്ഞാനുവര്‍ത്തിയായി മാറുന്ന അവസ്ഥയിലെത്തും.

27 ആം ദിവസം നീല ത്തിമിംഗലത്തിന്റെ ചിത്രം കൈയില്‍ മൂര്‍ച്ചയുള്ള കത്തിയോ മറ്റോ വച്ച് വരച്ച് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഗെയിം 50 ദിവസമാകുമ്പോഴേക്കും കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യണമെന്നതാണ് ഗെയിം ക്യുറേറ്ററുടെ ലക്ഷ്യം.2013 ല്‍ 20 വയസ്സുള്ള റഷ്യന്‍ യുവാവാണ് ഗെയിമിന്റെ ആദ്യത്തെ ഇര. പിന്നീട് മൂന്നു വര്‍ഷത്തിനുള്ളില്‍ 130 പേര്‍ റഷ്യയില്‍ ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും 10 നും 20 നും ഇടയില്‍ പ്രായമുള്ളവരാണ്.

രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് സമൂഹ മാധ്യമങ്ങളില്‍ ഗെയിമിനെക്കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും അപകടകരമായ ഗെയിമിനെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാപകമായിരുന്നു. സൈലന്റ് ഹൌസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഈ ഗെയിം അറിയപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.