1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

സഹയാത്രിക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ബ്രിട്ടീഷുകാരനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു. ഈജിപ്തില്‍നിന്നും മാഞ്ചസ്റ്ററിലേക്ക് വിമാനം പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് ‘എന്റെ അടുത്തേക്ക് വരുന്ന എല്ലാവരെയും ഞാന്‍ കൊല്ലും’ എന്ന് ഇയാള്‍ ഭീഷണി മുഴക്കിയത്. റണ്‍വെയിലൂടെ നീങ്ങി തുടങ്ങിയിരുന്ന വിമാനം ഇയാളെ ഇറക്കി വിടുന്നതിനായി വീണ്ടും പഴയ സ്ഥാനത്ത് തന്നെ തിരിച്ചെത്തിച്ചു.

വിമാനത്തിലേക്ക് ആളുകളെ എത്തിക്കുന്ന ബസില്‍വെച്ചു തന്നെ ഇയാള്‍ ബഹളം വെച്ച് തുടങ്ങിയിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസിനോട് പറഞ്ഞു. ബസിനുള്ളില്‍നിന്ന് ബഹളം വെച്ചെങ്കിലും ഇയാളെ അധികൃതര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചു. എന്നാല്‍, വിമാനത്തിനകത്തും ഭീഷണിയും ബഹളവും തുടര്‍ന്നതിനാലാണ് ഇയാളെ ഇറക്കി വിട്ടത്.

സുരക്ഷാ ഉദ്യോഗസ്ഥനെത്തി ഇയാളെ വിമാനത്തില്‍നിന്ന് ഇറക്കി വിടുമ്പോള്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ കൈയടിക്കുകയും ആര്‍പ്പിടുകയും ചെയ്‌തെന്ന് യാത്രക്കാരനായ മറ്റൊരാള്‍ പറഞ്ഞു. ഇയാള്‍ ബഹളം വെച്ചപ്പോള്‍ എല്ലാവരും ഭയന്നിരുന്നതായും അതാണ് ഇയാളെ പുറത്താക്കിയപ്പോള്‍ എല്ലാവരും സന്തോഷിച്ചതെന്നും യാത്രക്കാരന്‍ പറഞ്ഞു.

ഇയാളെ അറസ്റ്റ് ചെയ്‌തോ എന്നോ കേസെടുത്തോ എന്ന കാര്യം വ്യക്തമല്ല. ഇയാളുടെ പരാക്രമത്തിനൊടുവില്‍ 40 മിനിറ്റ് വൈകിയാണ് വിമാനം മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.