1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2016

സ്വന്തം ലേഖകന്‍: പതഞ്ജലി ഉല്‍പ്പന്നങ്ങളില്‍ കുരിശടയാളം, യോഗഗുരു ബാബ രാംദേവിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങളില്‍ കുരിശ് അടയാളം ഉപയോഗിച്ചതിനെതിരെയാണ് സംഘടനകളുടെ പ്രതിഷേധം. ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കേണ്ട വിദേശ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കുരിശ് ചിത്രീകരിച്ചിരിക്കുന്നത്.

ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതായി ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിക്കുന്നു. പരസ്യത്തില്‍ കുരിശ് അടയാളം ഉപയോഗിച്ചത് ഖേദകരമാണെന്ന് സര്‍വ ഇസായി മഹാസഭ കണ്‍വീനര്‍ ജെറി പോള്‍ പറഞ്ഞു. പരസ്യത്തില്‍ കുരിശ് ഉപയോഗിച്ചതിനോട് എതിര്‍പ്പ് രേഖപ്പെടുത്തി സംഘടന ബാബ രാംദേവിന് കത്തെഴുതിയിട്ടുണ്ട്.

വിദേശ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുന്നതിന് ക്രിസ്ത്യന്‍ ബിംബങ്ങളെ ദുരുപയോഗം ചെയ്യരുതെന്നും ജെറി പോള്‍ പറഞ്ഞു. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരം തുടങ്ങുമെന്നും സംഘടന വക്താക്കള്‍ അറിയിച്ചു. സംഭവത്തോട് ബാബ രാംദേവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.