1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2016

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ പിടിമുറുക്കുന്നു, ജനജീവിതം പൂര്‍ണമായും സ്തംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈദ്ഘട്ടിലേക്ക് വിഘടനവാദികള്‍ വെള്ളിയാഴ്ച നടത്താനിരുന്ന മാര്‍ച്ച് പരിണഗിച്ചാണ് നടപടി.

കഴിഞ്ഞ 49 ദിവസമായി കശ്മീര്‍ താഴ്വരയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ജൂലായ് എട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതോടെയാണ് താഴ്‌വര സംഘര്‍ഷത്തില്‍ മുങ്ങിയത്. ശ്രീനഗര്‍, പുല്‍വാമ, സോപിയാന്‍, ആനന്ദനാഗ് തുടങ്ങി ദക്ഷിണ കശ്മീര്‍ നഗരങ്ങളിലേക്കും കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്. ഉത്തര കശ്മീര്‍ നഗരങ്ങളായ ബാരമുള്ള, പഠാന്‍, ഹന്ദ്‌വാര എന്നിവിടങ്ങളും കര്‍ഫ്യൂവിനുള്ളിലാണ്.

മറ്റ് പ്രദേശങ്ങളില്‍ ജനം കൂട്ടംകൂടി നില്‍ക്കുന്നത് പോലീസ് വിലക്കിയിട്ടുണ്ട്. കടകളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഗതാഗതവും നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഹാജര്‍ നില കുറവാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പഴയ നഗരത്തിലെ ഈദ്ഘട്ട് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിഘടനവാദികള്‍ അറിയിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.