1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2019

സ്വന്തം ലേഖകന്‍: ഡ്രോണുകളേയും മിസൈലുകളേയും പ്രതിരോധിക്കുന്ന സംവിധാനത്തെ മറികടന്നാണ് ഹൂതി ഡ്രോണ്‍ അബഹ വിമാനത്താവളത്തിലെത്തിയത്. ഇറാനാണ് പിന്നിലെന്ന് സഖ്യസേന ആരോപിച്ചതോടെ വഷളാവുകയാണ് മേഖല. വിമാന സര്‍വീസുകളേയും പ്രശ്‌നം ബാധിക്കുന്നുണ്ട്.

സാധാരണ ഹൂതികളയക്കുന്ന മിസൈലുകളും ഡ്രോണുകളും സഖ്യസേന ആകാശത്ത് വെച്ച് തന്നെ തകര്‍ക്കാറുണ്ട്. ഇന്നലെ പക്ഷേ റഡാറില്‍ കുടുങ്ങാതെയെത്തിയ ഹൂതി ഡ്രോണ്‍ ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ച് താഴെ പതിക്കുകയായിരുന്നു. ഇതാണ് അപകട വ്യാപ്തി കൂട്ടിയത്. കഴിഞ്ഞയാഴ്ച ക്രൂയിസ് മിസൈലും സമാന രീതിയിലെത്തിയതോടെ 26 പേര്‍ക്കാണ് പരിക്കേറ്റത്.

അത്യാധുനിക ഡ്രോണുകള്‍ ഹൂതികള്‍ക്ക് എത്തിക്കുന്നത് ഇറാനാണെന്ന് സഖ്യസേന ആരോപിക്കുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ്. മേഖലയിലെ പ്രതിസന്ധി യുദ്ധത്തിലേക്ക് ഏതുനിമിഷവും വഴുതിപ്പോകുമെന്ന് ബ്രിട്ടണ്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി 11ാം ദിനമാണ് തെക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ച് ഹൂതി ആക്രമണം. ഇതോടെ വിമാന സര്‍വീസുകളും താറുമാറാകുന്നു. ആക്രമണം നടന്ന് മണിക്കൂറിനകം തന്നെ സാധാരണ നിലയിലേക്ക് സര്‍വീസ് എത്തും. എങ്കിലും കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ എടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല