1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2015

ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്ക് രണ്ട് വര്‍ഷത്തിനിടെ ആദ്യ സെഞ്ച്വറി നേടി. വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലാണ് കുക്ക് ഫോം വീണ്ടെടുത്തത്. അതേസമയം ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിന് മുന്നില്‍ പതറുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്.

259 പന്തില്‍ നിന്നാണ് കുക്ക് തന്റെ കരിയറിലെ 26ാമത്തെ സെഞ്ച്വറി നേടിയത്. 22 റണ്‍സ് എടുത്തു നില്‍ക്കുമ്പോള്‍ ക്യാച്ചിനുള്ള അപ്പീല്‍ ഉണ്ടായെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ലോകകപ്പിലുണ്ടായിരുന്നത് പോലെ റിവ്യു സിസ്റ്റം ടെസ്റ്റിലുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ കുക്കിന് സെഞ്ച്വറി നേടാന്‍ സാധിക്കുമായിരുന്നില്ല.

കഴിഞ്ഞ ഡിസംബറിലാണ് അലെസ്റ്റര്‍ കുക്കിനെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി ഇയോന്‍ മോര്‍ഗനെ നായകനാക്കിയത്. ഇപ്പോള്‍ മോര്‍ഗനെയും മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ ആഴ്ച്ച രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ കുക്ക് നേടിയിരുന്നെങ്കിലും സെഞ്ച്വറി നേടാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാണ് കുക്ക് അവസാനമായി സെഞ്ച്വറി നേടിയത്.

ബാര്‍ബഡോസ് കെസിംഗ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുക്കിന്റെ സെഞ്ച്വറിക്ക് ആര്‍പ്പ് വിളിക്കാന്‍ 10,000 ത്തില്‍ അധികം കാണികളുമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.