1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടുത്തയാഴ്ച്ച യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സംബന്ധിച്ച ഹിതപരിശോധനയ്ക്കുള്ള ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണമെന്ന ടോറി എംപിമാരുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവരെ ശാന്തരാക്കുന്നതിനായിട്ടാണ് ബില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വേനലവധിക്കാലത്തിന് മുന്‍പ് സഭയ്ക്കുള്ളില്‍ ഇക്കാര്യം കാര്യക്ഷമമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുമെന്ന് കാമറൂണ്‍ മന്ത്രിസഭയിലെ ക്യാബിനറ്റ് വിവരങ്ങള്‍ അറിയാവുന്ന വെളിപ്പെടുത്താത്ത സ്രോതസ്സ് ബ്രിട്ടീഷ് ദിനപത്രത്തോട് പറഞ്ഞു.

ഡേവിഡ് കാമറൂണ്‍ അടുത്ത വര്‍ഷം ഇയു അംഗത്വം സംബന്ധിച്ച് ഹിതപരിശോധനയ്ക്കുള്ള വോട്ടിംഗിന് തയാറെടുക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മുതിര്‍ന്ന ടോറി എംപിമാരെല്ലാം തന്നെ 2016ല്‍ ഹിതപരിശോധന നടത്താമെന്ന ആശയത്തോട് പൂര്‍ണ യോജിപ്പുള്ളവരാണ്. ഇനിയും ബ്രിട്ടീഷ് ജനതയെ ഇതിനായി കാത്തിരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നാണ് ഇവരുടെ പക്ഷം. നേരത്തെ കണ്‍സര്‍വേറ്റീവുകള്‍ റഫറണ്ടം നടത്താനുള്ള നീക്കം നടത്തിയിരുന്നെങ്കിലും ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റ്‌സും ചേര്‍ന്ന് ആ നീക്കത്തെ തടയുകയായിരുന്നു.

അതേസമയം ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല ഈ വര്‍ഷം തന്നെ റഫറണ്ടം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് യുകെഐപി നേതാവ് നിഗല്‍ ഫരാജ് ആവശ്യപ്പെട്ടു. ചര്‍ച്ചകളും പുനപരിശോധനയുമെല്ലാം റഫറണ്ടം നീട്ടിക്കൊണ്ട് പോകാനുള്ള ഡേവിഡ് കാമറൂണിന്റെ തന്ത്രമാണെന്നും നിഗല്‍ ഫരാജ് ആരോപിച്ചു. ഒരു നേട്ടവും ഉണ്ടാക്കാത്ത ഒരു കാര്യത്തിനായി എന്തിനാണ് നമ്മള്‍ ഇനിയും ചര്‍ച്ച ചെയ്ത് വര്‍ഷങ്ങള്‍ പാഴാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.