1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2015

യൂറോപ്പില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ബ്രീട്ടീഷ് ജനത അസന്തുഷ്ടരാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജംഗറെ അറിയിച്ചു. ബ്രിട്ടന്റെ ഇയു അംഗത്വം തുടരുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് ജംഗര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്.

യുകെയ്ക്കായി ഒരു ഫെയര്‍ ഡീല്‍ ഒരുക്കുന്ന കാര്യം ജംഗര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ഉന്നയിച്ചെന്ന് നമ്പര്‍ 10 വക്താക്കളില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഫ്രാന്‍സും ജര്‍മ്മനിയും ചേര്‍ന്ന് യൂറോസോണ്‍ ഏകീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ജംഗര്‍ – കാമറൂണ്‍ കൂടിക്കാഴ്ച്ച എന്നതാണ് ഇതിന്റെ രാഷ്ട്രീയ പ്രസക്തി.

യുകെ യൂറോപ്യന്‍ യൂണിയനില്‍ നേരിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും, വരുംനാളുകളിലെ ചര്‍ച്ചകളില്‍ കൂടുതല്‍ നേതാക്കളെ കൂടി ഉള്‍പ്പെടുത്തണമെന്നും ജംഗര്‍ നിര്‍ദ്ദേശിച്ചതായി വക്താവ് പറഞ്ഞു. ഗ്രീസിലെ സാമ്പത്തിക പ്രശ്‌നം, യുക്രെയ്‌നിലെ പ്രശ്‌നങ്ങള്‍, റഷ്യക്കെതിരെയുള്ള നിയന്ത്രണങ്ങള്‍ എന്നിവ ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്ന് വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.