1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

വീടിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന കാറില്‍നിന്ന് തീ വീട്ടിലേക്ക് ആളിപ്പടര്‍ന്ന് ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ട്രൂഗാനിനായിലെ റോമക് വേയില്‍ താമസിക്കുന്ന റോബി സിംഹിനാണ് തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം നടന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാറിന്റെ ഫ്യുവല്‍ ലൈനിലുള്ള തകരാറ് പരിഹരിക്കുന്നതിനായി റോബി ശ്രമിക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. ഇത് പിന്നെ വീട്ടിലേക്കും ആളിപ്പടരുകയായിരുന്നു. വീടിന് തീപിടിക്കുന്ന സമയത്ത് റോബിയുടെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഓടി വീടിന് വെളിയില്‍ ഇറങ്ങിയതിനാല്‍ ഇവര്‍ക്ക് പരുക്കേറ്റില്ല. റോബി കാറിന്റെ സമീപത്ത് നില്‍ക്കുകയായിരുന്നതിനാലാണ് ഗുരുതരമായ പൊള്ളലേറ്റത്.

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് റോബിയും കുടുംബവും ഇവിടേക്ക് താമസം മാറിയത്. കാറിന് തീപിടിക്കുന്ന സമയത്ത് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായെന്ന് സമീപവാസികള്‍ പറയുന്നു. വാഹനത്തിന് തീപിടുത്തമുണ്ടായി ഇരുപത് മിനിറ്റുകള്‍ക്ക്‌ശേഷം സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് കാറിനും വീടിനും പിടിച്ച തീഅണച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.