1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2017

സ്വന്തം ലേഖകന്‍: ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍, ലെബനനില്‍ താമസിക്കുന്നവര്‍ അടിയന്തിരമായി തിരിച്ചുവരണമെന്നും നിര്‍ദ്ദേശം. ലെബനനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം സുരക്ഷിതമല്ലെന്ന സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നിര്‍ദ്ദേശം.

ലെബനനിലെ സ്ഥിതിഗതികള്‍ മോശമായതിനാല്‍ പൗരന്മാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആവശൃപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ ഇക്കാരൃം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയെ കൂടാതെ യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരമാരോട് ലെബനാന്‍ വിട്ട് വരണമെന്നും ലെബനാനിലേക്ക് യാത്ര ചെയ്യരുകതന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ള, ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളക്ക് ഏറെ സ്വാധീനമുള്ള രാജ്യമാണ് ലെബനാന്‍.

സാദ് ഹരീരി സ്ഥാനം രാജിവെച്ചതിന് ശേഷം ലെബനനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായിരുന്നു. സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സാദ് ഹരീരി സ്ഥാനം രാജിവെച്ചതായി അറിയിച്ചത്. ഹിസ്ബുള്ള തന്റെ ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണിയുണ്ടെന്നാണ് സാദ് ഹരീരി രാജിക്ക് കാരണമായി പറഞ്ഞത്. സൗദിക്കെതിരെയുള്ള തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇറാനും ഹിസ്ബുള്ളക്കും പങ്കുണ്ടെന്ന് സൗദി അറേബ്യ നേരത്തെ ആരോപിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.