1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

സ്വന്തം ലേഖകന്‍: ഒരു സെക്കന്റില്‍ 18 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം, വൈഫൈക്ക് പകരക്കാരനായി ലൈഫൈ വരുന്നു. നൂറു മടങ്ങ് സ്പീഡാണ് പുതിയ ഇന്റര്‍നെറ്റ് സംവിധാനമായ ലൈഫൈ വാഗ്ദാനം ചെയ്യുന്നത്. 4ജി, 5 ജി എന്നിവയുടെ കടന്നു വന്നത്തോടെ ഏറക്കുറെ അപ്രസക്തമായ വൈഫൈയുടെ സ്ഥാനം ഇതോടെ ഇല്ലാതാകുമെന്നാണ് സൂചന.

ഒരു സെക്കന്റില്‍ 1.5 ജിബിയുടെ 18 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം എന്നതാണ് ലൈഫൈയുടെ വേഗതയുടെ തെളിവായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു വൈ ഫൈ ഡാറ്റകള്‍ കൈമാറ്റം ചെയ്തിരുന്നത്. എന്നാല്‍ വെളിച്ചത്തിന്റെ സഹായത്തോടെയാണ് ലൈഫൈയുടെ ഡാറ്റാ കൈമാറ്റം.

2011 ല്‍ ഹരോള്‍ഡ് ഹാസ് എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടത്തമാണ് ഇപ്പോള്‍ ലൈ ഫൈ എന്ന പേരില്‍ രൂപപ്പെട്ടത്. എല്‍ഇഡി ബല്‍ബുകളുടെ സഹായത്തോടെയാണ് ലെ ഫൈയില്‍ ഡാറ്റാ വേഗത്തില്‍ അയക്കാന്‍ കഴിയുന്നത്. ഇത് വൈഫൈയേക്കാളും നൂറ് മടങ്ങ് വേഗതയാണ് നല്‍കുക. ലൈഫൈ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.