1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2018

സ്വന്തം ലേഖകന്‍: കേരളം ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് 10 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കും; ജാഗ്രതാ നിര്‍ദേശം. വരുന്ന ദിവസങ്ങളില്‍ ഉയര്‍ന്ന താപനില ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലായിരിക്കും ഉയര്‍ന്ന താപനില ഉണ്ടാകാന്‍ സാധ്യതയുള്ളത്. മാര്‍ച്ച് ഒന്ന് മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസത്തേക്ക് നാല് മുതല്‍ 10 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഈ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സി. കേന്ദ്രത്തില്‍ രേഖപ്പെടുത്തി. മൂന്നുദിവസമായി പാലക്കാട്ട് 39 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടിരുന്നത്. 2010ല്‍ 42 ഉം 2016ല്‍ 41.9 ഡിഗ്രി ചൂടും പാലക്കാട്ട് രേഖപ്പെടുത്തിയിരുന്നു. കടുത്ത വേനലില്‍ അനുഭവപ്പെടുന്ന ഇത്രയും ഉയര്‍ന്ന ചൂട് ഫെബ്രുവരിയില്‍ത്തന്നെ രേഖപ്പെടുത്തിയത് ആശങ്കവര്‍ധിപ്പിക്കുന്നു.

രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ ഒരു കുപ്പിയില്‍ എപ്പോഴും ശുദ്ധജലം കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, പകല്‍ നേരങ്ങളില്‍ തുറസായ സ്ഥലത്ത് ആയാസകരമായ ജോലികള്‍ പരമാവധി ഒഴിവാക്കുക, ഒന്നിലധികം തവണ കുളിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.