1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2016

സ്വന്തം ലേഖകന്‍: ഒരു മിനിറ്റ് കൊണ്ട് 79 പേരെ കെട്ടിപ്പിടിച്ച് ഇന്ത്യക്കാരനായ കൃഷ്ണ കുമാറിന്റെ ഗിന്നസ് റെക്കോര്‍ഡ്. പലതരം ഗിന്നസ് റെക്കോഡുകളെ കുറിച്ച് അറിവുള്ളവര്‍ പോലും കെട്ടിപ്പിടിക്കാന്‍ ഒരു ഗിന്നസ് റെക്കോര്‍ഡുള്ള കാര്യം അറിയാന്‍ സാധ്യത കുറവാണ്. ഇപ്പോള്‍ ഒരു ഇന്ത്യക്കാരനാണ് ഈ ലോക റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.

ഒരു മിനിറ്റില്‍ ഏറ്റവും കുടുതല്‍ ആളുകളെ കെട്ടിപ്പിടിച്ചാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൃഷ്ണ കുമാര്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഒരു മിനിറ്റ് കൊണ്ട് 79 പേരെയാണ് കൃഷ്ണ കുമാര്‍ കെട്ടിപ്പിടിച്ചത്.

ഒരു മിനിറ്റില്‍ 77 പേരെ കെട്ടിപ്പിടിച്ച് 2014 ല്‍ ഓസ്‌ട്രേലിയന്‍ ചാനല്‍ അവതാരകനായ കാരീ ബിക്കമോറിന്‍ നേടിയ റെക്കോഡാണ് കൃഷ്ണ കുമാര്‍ തകര്‍ത്തത്. ഓസ്‌ട്രേലിയയിലെ കുട്ടികളുടെ ആശുപത്രിയിലെ കുട്ടികളെ കെട്ടിപ്പിടിച്ചായിരുന്നു കാരീ ബിക്കമോറിന്‍ റൊക്കോഡ് നേടിയത്.
കൃഷ്ണ കുമാറും ഒരു സ്‌കൂളിലെ 79 സ്‌കുള്‍ കുട്ടികളെയാണ് കെട്ടിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.