1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച് ചൈന, ഇന്ത്യയുമായി ഒരു ചര്‍ച്ചക്കും തയ്യാറില്ലെന്നും മുന്നറിയിപ്പ്. ഡോക് ലയില്‍ സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ചൈന ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ശൈത്യകാലം വരെ അതിര്‍ത്തി തര്‍ക്കം ഇതുപോലെ നിലനില്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തിയില്‍ നിന്ന് സൈന്യം പിന്‍ വാങ്ങിയില്ലെങ്കില്‍ ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തിലേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷതയിലേക്കും എത്തിക്കുമെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഷിന്‍ഹുവ വ്യക്തമാക്കുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചെന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം കുറിച്ചത്. ഭൂട്ടാന്‍ ഇതിനെ ആദ്യം എതിര്‍ത്തു. തൊട്ടു പിന്നാലെ ഇന്ത്യയും. ഡോക് ലാ ഭാഗത്ത് ഉടന്‍ തന്നെ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തു.

അതിര്‍ത്തിയിലെ തല്‍സ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ചൈനയുടെ ആരോപണം ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചിരിക്കുന്നത് എന്നും. മുമ്പ് 2013ല്‍ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ല്‍ ചുമാറിലും അതിര്‍ത്തിത്തര്‍ക്കം ഉണ്ടായപ്പോള്‍ മൂന്നാഴ്ച കൊണ്ടു പ്രശ്‌ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തല്‍സ്ഥിതി തുടരാന്‍ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിന്‍വലിക്കുകയുമാണു ചെയ്തത്. ഇത്തവണ പ്രശ്‌നം മൂന്നാഴ്ച കഴിഞ്ഞും നീളുകയാണ്.

ജൂലൈ 27,28 തിയതികളില്‍ ചൈനയിലെത്തുന്ന അജിത് ഡോവല്‍ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അജിത് ഡോവല്‍ ചൈനയിലേയ്ക്ക് പോകുന്നത്. മുമ്പ് 2013–ല്‍ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ല്‍ ചുമാറിലും അതിര്‍ത്തിത്തര്‍ക്കം ഉണ്ടായപ്പോള്‍ മൂന്നാഴ്ച കൊണ്ടു പ്രശ്‌ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തല്‍സ്ഥിതി തുടരാന്‍ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിന്‍വലിക്കുകയുമാണു ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.