1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2016

സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചതായി വ്യോമസേന, കൊല്ലപ്പെട്ടവരില്‍ രണ്ടു മലയാളികള്‍. എഎന്‍32 വിമാനത്തിലെ യാത്രക്കാര്‍ ആരും ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നാണ് വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കള്‍ക്കുള്ള സന്ദേശത്തില്‍ വ്യോമസേന അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 22 ന് ചെന്നൈയില്‍നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് യാത്ര തിരിച്ച വിമാനം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ പറക്കുമ്പോഴാണ് നിഗൂഡ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. വിമാനത്തില്‍ ആറു ജീവനക്കാര്‍ ഉള്‍പ്പെടെ 29 യാത്രക്കാരാണ് ഉണ്ടായിരുനന്നത്.

കഴിഞ്ഞ രണ്ടു മാസത്തോളമായി വിമാനത്തിന് വേണ്ടി തെരച്ചില്‍ നടത്തിവരികയായിരുന്നു. എന്നാല്‍ തെരച്ചിലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാതെ വന്നതോടെയാണ് ആരും ജീവിച്ചിരിക്കാന്‍ ഇടയില്ലെന്ന നിഗമനത്തില്‍ വ്യോമസേന എത്തിയത്. ഇതോടെ ഈ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കണമെന്നും അറിയിപ്പ് സൂചിപ്പിക്കുന്നു. കോഴിക്കോട് കക്കോടി സ്വദേശി വിമല്‍(30), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ (37) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.

വിമാനം കണ്ടത്തൊന്‍ ഇതുവരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായെങ്കിലും തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സേനയുടെ ‘കോര്‍ട്ട് ഓഫ് എന്‍ക്വയറി’ നടത്തിയ അന്വേഷണത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും ഇനിയും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.